| Wednesday, 6th April 2016, 9:28 pm

ഇത്തവണത്തെ വോട്ട് ഫ്‌ളക്‌സ് ഉപയോഗിക്കാത്തവര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയന്ത്രണവും നിര്‍ദേശവുമെല്ലാം വെറും കടലാസില്‍ മാത്രമേയുള്ളൂവെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ തെരഞ്ഞെടുപ്പുകാലം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ അവരവരുടെ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഫഌ്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറയ്ക്കാന്‍ മത്സരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍.


പരിസ്ഥിതി സംരക്ഷിക്കുമെന്ന നേതാക്കളുടെ ഉറപ്പുകള്‍ വെറും ഉറപ്പുകള്‍ മാത്രമായി അവശേഷിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഈ സ്ഥിതിയില്‍ തന്നെ പോകുകയാണെങ്കില്‍ 140 മണ്ഡലത്തിലും ഓരോ മുന്നണി സ്ഥാനാര്‍ത്ഥി ശരാശരി 1000 ഫഌ്‌സ് അടിച്ചാല്‍ തന്നെ തെരഞ്ഞെടുപ്പു കഴിയുമ്പോഴേക്കും ലക്ഷക്കണക്കിനു ഫ് ളക്‌സുകളാണ് ഇവിടെ കുന്നുകൂടുക.


ജിന്‍സി ബാലകൃഷ്ണന്‍


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനിരോധനം പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട തീരുമാനമായിരുന്നു ഫഌ്‌സ് നിരോധനവും. ഫഌ്‌സ് ഉപയോഗം നിയമംമൂലം നിരോധിക്കാനുള്ള തീരുമാനമായിരുന്നു വിവാദമായത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിരോധനം വേണ്ട നിയന്ത്രണം മതിയെന്ന നിലപാടിലെത്തി സര്‍ക്കാര്‍.

ഫഌ്‌സ് തൊഴിലാളികളുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശവും ഫഌ്‌സ് നിയന്ത്രണം മതിയെന്നതായിരുന്നു.

2014 ഒക്ടോബറില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: പൊതുസ്ഥലങ്ങളില്‍ ഫഌ്‌സ്  ഉപയോഗിക്കാന്‍ പാടില്ല. സ്വകാര്യഇടങ്ങളില്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടുകൂടിയേ ഫഌ്‌സ് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതിന് അനുമതി നല്‍കുന്നത് ചില നിബന്ധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഫഌക്‌സിന്റെ വലുപ്പവും മറ്റും അനുമതിക്ക് ബാധകമാക്കും. സര്‍ക്കാര്‍ പരിപാടികള്‍ക്കും പ്രചരണങ്ങള്‍ക്കും ഫഌ്‌സ് ഉപയോഗിക്കില്ല. പരിസ്ഥിതിയെ അധികം ബാധിക്കാത്ത തരത്തില്‍ ഫഌ്‌സ്  ഉപയോഗിക്കാനാണ് ഉപസമിതി നിര്‍ദേശിക്കുന്നത്.

എന്നാല്‍ ഈ നിയന്ത്രണവും നിര്‍ദേശവുമെല്ലാം വെറും കടലാസില്‍ മാത്രമേയുള്ളൂവെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ തെരഞ്ഞെടുപ്പുകാലം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ അവരവരുടെ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഫഌ്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറയ്ക്കാന്‍ മത്സരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍.

സ്ഥാനാര്‍ത്ഥി പട്ടിക വരും മുമ്പു തന്നെ ഫഌ്‌സ് ബോര്‍ഡുകളില്‍ മത്സരം മുറുകിയിരുന്നു. “വളരണം ഈ നാട്, തുടരണം ഈ ഭരണം” എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് സംസ്ഥാനത്തിലുടനീളം കൂറ്റന്‍ ഫഌ്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്നു പറഞ്ഞുകൊണ്ട് “എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും” എന്ന വാക്യവുമായി മറുപക്ഷവും രംഗത്തുവന്നതു നമ്മള്‍ കണ്ടതാണ്.


കോണ്‍ഗ്രസ്സ് പരിപാടികളില്‍ ഇനി ഫഌ്‌സ് ബോര്‍ഡ് ഉപയോഗിക്കില്ലെന്നു പ്രഖ്യാപിച്ച സുധീരന്റെ ആദര്‍ശ ധീരതയൊന്നും തെരഞ്ഞെടുപ്പടുത്തപ്പോള്‍ എവിടെയുമില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ജനപക്ഷയാത്രയില്‍ എത്ര ഫഌ്‌സ് സ്ഥാപിച്ചു എന്നതിന്റെ കണക്ക് ചിലപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടാല്‍ ചിലപ്പോള്‍ ലഭിച്ചേക്കും.


നേരത്തെ ഫഌ്‌സ് ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ചും അവ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വാതോരാതെ സംസാരിച്ചവരെല്ലാം ഫഌ്‌സ്‌ബോര്‍ഡുകള്‍ക്കു പിന്നാലെ പോകുന്നതാണ് തെരഞ്ഞെടുപ്പു കാലമായതോടെ കാണാന്‍ കഴിഞ്ഞത്.

കോണ്‍ഗ്രസ്സ് പരിപാടികളില്‍ ഇനി ഫഌ്‌സ് ബോര്‍ഡ് ഉപയോഗിക്കില്ലെന്നു പ്രഖ്യാപിച്ച സുധീരന്റെ ആദര്‍ശ ധീരതയൊന്നും തെരഞ്ഞെടുപ്പടുത്തപ്പോള്‍ എവിടെയുമില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ജനപക്ഷയാത്രയില്‍ എത്ര ഫഌ്‌സ് സ്ഥാപിച്ചു എന്നതിന്റെ കണക്ക് ചിലപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടാല്‍ ചിലപ്പോള്‍ ലഭിച്ചേക്കും.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ഫഌ്‌സ് ബോര്‍ഡുകള്‍ വയ്ക്കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 2014ല്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു. ഫഌ്‌സ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തോട് പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും കോടിയേരി പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദി ദില്ലിയില്‍ നടത്തിയ ശുചീകരണ നാടകം പോലെയല്ല സി.പി.ഐ.എമ്മിന്റെ ശുചിത്വ കേരളം ക്യാമ്പയിനെന്ന് തോമസ് ഐസക് എം.എല്‍.എയും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം നടന്ന ആലപ്പുഴ സമ്മേളനത്തിലും പിണറായി വിജയന്റെ നവകേരളയാത്രയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലുമെല്ലാം സി.പി.ഐ.എമ്മും ഫഌ്‌സ് ബോര്‍ഡുകളെ തന്നെ ആശ്രയിക്കുകയാണുണ്ടായത്.

മോദി സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതി തന്നെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഇത്തരം വസ്തുക്കളുടെ ഉപയോഗത്തിന് എതിരാണ്. എന്നാല്‍ ഒരു പക്ഷേ ഫഌ്‌സ് ബോര്‍ഡുകളെ ഏറ്റവുമധികം ആശ്രയിക്കുന്നത് അവരായിരിക്കും. കൂടാതെ സ്വച്ഛ് ഭാരത് എന്ന ആശയം മുന്നോട്ടുവെച്ച നരേന്ദ്ര മോദിയുടെ തന്നെ ചിത്രം ഇതില്‍ മിക്ക ബോര്‍ഡുകളിലും കാണാമെന്നതാണ് വിരോധാഭാസം.


എളുപ്പത്തില്‍ നശിച്ചുപോകാത്ത പ്ലാസ്റ്റിക് ഉപയോഗിച്ചുണ്ടാക്കുന്ന ഈ ഫഌ്‌സ് ബോര്‍ഡുകള്‍ വീണ്ടും ഉപയോഗിക്കാനുള്ള സംവിധാനം നിലവില്‍ ഇല്ല. കേരളത്തിലെ ഒരു നഗരത്തിലും ഖരമാലിന്യനിര്‍മാര്‍ജനത്തിന് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ആധുനിക സംവിധാനം ഇല്ല. പോളിവിനൈല്‍ ക്ലൊറൈഡ് ഉപയോഗിച്ചിരിക്കുന്ന ഫഌ്‌സുകള്‍ കത്തിച്ചുകളഞ്ഞാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കപ്പെടുക.


പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും ഫഌ്‌സ് ഉപയോഗിക്കുന്ന കാര്യത്തില്‍ പിന്നിലല്ല.

പരിസ്ഥിതി സംരക്ഷിക്കുമെന്ന നേതാക്കളുടെ ഉറപ്പുകള്‍ വെറും ഉറപ്പുകള്‍ മാത്രമായി അവശേഷിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഈ സ്ഥിതിയില്‍ തന്നെ പോകുകയാണെങ്കില്‍ 140 മണ്ഡലത്തിലും ഓരോ മുന്നണി സ്ഥാനാര്‍ത്ഥി ശരാശരി 1000 ഫഌ്‌സ് അടിച്ചാല്‍ തന്നെ തെരഞ്ഞെടുപ്പു കഴിയുമ്പോഴേക്കും ലക്ഷക്കണക്കിനു ഫ് ളക്‌സുകളാണ് ഇവിടെ കുന്നുകൂടുക.

എളുപ്പത്തില്‍ നശിച്ചുപോകാത്ത പ്ലാസ്റ്റിക് ഉപയോഗിച്ചുണ്ടാക്കുന്ന ഈ ഫഌ്‌സ് ബോര്‍ഡുകള്‍ വീണ്ടും ഉപയോഗിക്കാനുള്ള സംവിധാനം നിലവില്‍ ഇല്ല. കേരളത്തിലെ ഒരു നഗരത്തിലും ഖരമാലിന്യനിര്‍മാര്‍ജനത്തിന് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ആധുനിക സംവിധാനം ഇല്ല. പോളിവിനൈല്‍ ക്ലൊറൈഡ് ഉപയോഗിച്ചിരിക്കുന്ന ഫഌ്‌സുകള്‍ കത്തിച്ചുകളഞ്ഞാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കപ്പെടുക. അപ്പോള്‍ ഇവിടെ കുന്നുകൂടുന്ന ഈ ഫഌ്‌സ് കൂമ്പാരം എന്തു ചെയ്യുമെന്ന് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആലോചിക്കുന്നതു നന്നായിരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more