ശരീരത്തില്‍ അവശ്യം വേണ്ട പോഷകങ്ങളില്‍ ഒന്നാണ് അയഡിന്‍. എന്നാല്‍ ഈ പോഷകത്തിന്റെ ഉപയോഗങ്ങളെപ്പറ്റി പലര്‍ക്കും കൃത്യമായ ധാരണകള്‍ ഇല്ലയെന്നത് വാസ്തവമാണ്. ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമപ്രവര്‍ത്തനത്തിന് അയഡിന്‍ ആവശ്യമാണ്. വിവിധ ആഹാരപദാര്‍ഥങ്ങളിലൂടെ അയഡിന്‍ ശരീരത്തിന് ലഭിക്കുന്നു.
തൈറോയ്ഡ് രോഗങ്ങള്‍ തടയാന്‍ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തില്‍ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
എന്താണ് അയഡിന്‍?
നമ്മുടെ ശരീരത്തില്‍ തൈറോയ്ഡ് ഉപാപചയപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പോഷകമാണ് അയഡിന്‍. ശരീരത്തിലെ മൂന്നില്‍ രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലാണ്. അയഡിന്റെ കുറവുണ്ടായാല്‍ തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനാകില്ല. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്നവര്‍ക്കും ദിവസവും 200 മൈക്രോഗ്രാം അയഡിന്‍ ആവശ്യമാണ്. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം അയഡിന്‍ ഉപ്പുകൊണ്ടു പരിഹരിക്കാനാകും.
അയഡിന്‍ ഉപ്പ് ആഹാരത്തില്‍ സ്ഥിരമാക്കണം
തൈറോയ്ഡ് രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ അയഡിന്‍ ഉപ്പിനു കഴിയും. തൈറോയ്ഡ് രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ അയഡിന്‍ ഉപ്പിന് നിര്‍ണ്ണായകമായ പങ്കുണ്ട്. അയഡിന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കാത്തവര്‍ അയഡിന്‍ ഉപ്പ് നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
അയഡിന്‍ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ അയഡിന്‍ ഉപ്പ് വയ്ക്കു്‌നനത് ഉപ്പിലെ അയഡിന്റെ അളവ് ഇല്ലാതാക്കും. അതുകൊണ്ട് അയഡിന്‍ അടങ്ങിയ ഉപ്പ് ഇരുണ്ട നിറമുള്ള പാത്രങ്ങളിലോ തടി കൊണ്ടുള്ള പാത്രങ്ങളിലോ അടച്ച് സൂക്ഷിക്കണം. പായ്ക്കറ്റില്‍ വരുന്ന അയഡിന്‍ ചേര്‍ന്ന ഉപ്പുകള്‍ ആറുമാസത്തിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം.