തേനിന് പല ഔഷധ ഗുണങ്ങളുമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സ്‌കിന്നിന് തിളക്കം കൂട്ടാന്‍ തേന്‍ സഹായിക്കുമെന്ന് അറിയാവുന്നവര്‍ കുറവാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് തേന്‍. ഇത് പ്രധാനപ്പെട്ട ആന്റിബാക്ടീരിയല്‍ ഉല്പന്നം കൂടിയാണ്.
സ്‌കിന്‍ മനോഹരമാക്കാന്‍ എങ്ങനെയാണ് തേന്‍ ഉപയോഗിക്കേണ്ടതെന്ന് പറയാം.
മുഖക്കുരു നിറഞ്ഞ മുഖമാണ് നിങ്ങളുടേതെങ്കില്‍ തീര്‍ച്ചയായും തേന്‍ നിങ്ങള്‍ക്ക് ഏറെ ഉപകാരം ചെയ്യും. മുഖക്കുരുവുള്ള ഇടത്ത് തേന്‍ പുരട്ടി മൃദുവായി തലോടുക. തേനിനൊപ്പം തേയില ചേര്‍ത്തും പുരട്ടാം.
തേനും വെളിച്ചെണ്ണയും മിക്‌സ് ചെയ്യുക. ഇത് സ്‌കിന്‍ ക്ലന്‍സറായി ഉപയോഗിക്കാം. ഇത് മേക്കപ്പ് ഇല്ലാതെ മോടികൂട്ടാന്‍ സഹായിക്കുമെന്ന് മാത്രമല്ല മോയിസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.
വരണ്ട ചര്‍മ്മത്തിന് തേനും എണ്ണയും നാരങ്ങാ ജ്യൂസും മിക്‌സ് ചെയ്ത് സ്‌കിന്നില്‍ പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയാം.