COVID-19
ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 24, 05:06 pm
Monday, 24th August 2020, 10:36 pm

കരീബിയ: ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും നിലവില്‍ ഗൃഹനിരീക്ഷണത്തിലാണെന്നും ബോള്‍ട്ട് പറഞ്ഞു.

ശനിയാഴ്ചയാണ് ബോള്‍ട്ടിന് കൊവിഡ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു ബോള്‍ട്ടിന്റെ ജന്മദിനം. ആഘോഷങ്ങള്‍ക്കായി ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റഹീം സ്‌റ്റെര്‍ലിംഗ് എത്തിയിരുന്നു.


1977 ന് ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോര്‍ഡുകള്‍ക്ക് ഉടമയായ ആദ്യ കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. സ്പ്രിന്റില്‍ 8 ഒളിംപിക് സ്വര്‍ണ മെഡലുകളും 11 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകളും നേടുന്ന ആദ്യ കായിക താരം കൂടിയാണ് ബോള്‍ട്ട്.

തുടര്‍ച്ചയായ മൂന്നു ഒളിമ്പിക്സ് മത്സരങ്ങളില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ആദ്യ താരമായ ബോള്‍ട്ട് തുടര്‍ച്ചയായി മൂന്നു ഒളിമ്പിക്സ് സ്വര്‍ണം നേടി കൊണ്ട് ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന നേട്ടവും കൈവരിച്ചു.

2014 ലോകചാമ്പ്യന്‍ഷിപ്പിലൂടെ തന്റെ ഓട്ടം തുടങ്ങിയ ഉസൈന്‍ ബോള്‍ട്ട് 2016 ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ച് നടന്ന ഒളിമ്പിക്സിനു ശേഷം വിരമിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Usain Bolt Tests Positive for Coronavirus