ടെലിവിഷന്‍ ജമൈക്കയുടെ സ്‌മൈല്‍ ജമൈക്ക എന്ന പ്രഭാത പരിപാടിയില്‍ പങ്കെടുക്കവേയാണ് വിരമിക്കുന്ന തീയതിയും ചാമ്പ്യന്‍ഷിപ്പും ബോള്‍ട്ട് പ്രഖ്യാപിച്ചത്.
കിങ്സ്റ്ററ്റണ്‍: ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലായിരിക്കും ബോള്‍ട്ട് അവസാനമായി ലോകമീറ്റില്‍ ഓടുകയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ടെലിവിഷന്‍ ജമൈക്കയുടെ സ്‌മൈല്‍ ജമൈക്ക എന്ന പ്രഭാത പരിപാടിയില്‍ പങ്കെടുക്കവേയാണ് വിരമിക്കുന്ന തീയതിയും ചാമ്പ്യന്‍ഷിപ്പും ബോള്‍ട്ട് പ്രഖ്യാപിച്ചത്.
അതിന് മുമ്പ് 2017 ജൂണ്‍ 10 ന് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ബോള്‍ട്ട് അവസാനമായി ഓടാനിറങ്ങും. ജൂണിലെ റെയിസേഴ്‌സ് ഗ്രാന്‍പ്രീയാണ് ജമൈക്കയില്‍ ബോള്‍ട്ടിന്റെ അവസാന അങ്കം.
ഈ വര്‍ഷത്തെ റെയിസേഴ്‌സ് ഗ്രാന്‍പ്രീയില്‍ സ്വര്‍ണമണിഞ്ഞ ശേഷമാണ് ബോള്‍ട്ട് അടുത്ത വര്‍ഷത്തെ ഗ്രാന്‍പ്രീ നാട്ടിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ട്രിപ്പിള്‍ ഹാട്രിക് സ്വര്‍ണവുമായി ഒളിമ്പിക്‌സ് മത്സരങ്ങളോട് ബോള്‍ട്ട് നേരത്തെ തന്നെ ഗുഡ്‌ബൈ പറഞ്ഞിരുന്നു.