| Wednesday, 25th January 2017, 9:03 pm

ഉസൈന്‍ ബോള്‍ട്ടിന് 'ട്രിപ്പിള്‍' ട്രിപ്പിള്‍' നഷ്ടമാകുന്നു; കാരണം ഉത്തേജക മരുന്ന് പ്രയോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിരോധിത മരുന്നായ മെഥെയില്‍ ഹെക്‌സാനെമീന്‍ നെസ്റ്റ ഉപയോഗച്ചതായി കണ്ടെത്തിയെന്ന് ഐ.ഒ.സി വ്യക്തമാക്കി. 2008 ലെ ബീജിംഗ് ഒളിമ്പിക്‌സിനിടെ നടത്തിയ പരിശോധനയുടെ ഫലം വീണ്ടും അനാലിസിസിന് വിധേയമാക്കിയതോടെയാണ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് തെളിഞ്ഞത്.

ജമൈക്ക: ട്രാക്കിലെ പായുംപുലിയായ ഉസൈന്‍ ബോള്‍ട്ടിന് കനത്ത തിരിച്ചടി. സഹതാരം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതോടെ 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ 4ഃ100 റിലെയില്‍ നേടിയ സ്വര്‍ണം താരത്തിന് നഷ്ടമാകും. റിലെ ടീമില്‍ ബോള്‍ട്ടിനൊപ്പം ഓടിയ നൊസ്റ്റ കാര്‍ട്ടറാണ് ഉത്തേജമരുന്ന് പരിശോധനയില്‍ പിടിയിലായത്.

നിരോധിത മരുന്നായ മെഥെയില്‍ ഹെക്‌സാനെമീന്‍ നെസ്റ്റ ഉപയോഗച്ചതായി കണ്ടെത്തിയെന്ന് ഐ.ഒ.സി വ്യക്തമാക്കി. 2008 ലെ ബീജിംഗ് ഒളിമ്പിക്‌സിനിടെ നടത്തിയ പരിശോധനയുടെ ഫലം വീണ്ടും അനാലിസിസിന് വിധേയമാക്കിയതോടെയാണ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് തെളിഞ്ഞത്.

ബോള്‍ട്ടിനും നെസ്റ്റയ്ക്കും ഓപ്പം അസഫാ പവലും മൈക്കള്‍ ഫ്രാട്ടെറും ആയിരുന്നു ജമൈക്കയ്ക്കായി റിലെയില്‍ ഓടിയതും സ്വര്‍ണ്ണം നേടിയതും. ഇതോടെ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വ്വ നേട്ടവും ഇല്ലാതായി. ബീജിംഗില്‍ റിലെയ്ക്ക് പുറമെ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണം നേടി കൊണ്ടായിരുന്നു ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണ്ണ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

അതേസമയം, തന്റെ കോച്ചിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് നെസ്റ്റ പറയുന്നത്.

We use cookies to give you the best possible experience. Learn more