|

ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് പറക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗ്ലോബല്‍ ഡിഗ്രീസും യു.കെ കോളിങും സംയുക്തമായി ഒക്ടോബര്‍ നാല്, അഞ്ച് തിയ്യതികളില്‍ കോഴിക്കോടും കൊച്ചിയിലുമായി മെഗാ യു.എസ്.എ എജ്യുക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. അമേരിക്കന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്‌മെന്റ് കൗണ്‍സില്‍ (American International Recruitment Council) അംഗീകാരമുള്ള കേരളത്തിലെ ചുരുക്കം ചില ഏജന്‍സികളിലൊന്നാണ് ഗ്ലോബല്‍ ഡിഗ്രീസ്.

വിവിധ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നേടാമെന്ന് മേളയുടെ സംഘാടകര്‍ വ്യക്തമാക്കി. 50ലധികം അമേരിക്കന്‍ സര്‍വകലാശാല പ്രതിനിധികളുമായി സംസാരിച്ച് വിദ്യാര്‍കള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച കോഴ്സുകള്‍ തെരഞ്ഞെടുത്ത് സ്പോട്ട് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാമെന്നും ഗ്ലോബല്‍ ഡിഗ്രീസ് അവകാശപ്പെടുന്നു.

UG, MS, MBA തുടങ്ങിയ ഏത് കോഴ്‌സുകളായാലും ഓരോ യൂണിവേഴ്സിറ്റികളുടെയും പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് പ്രൊഫൈല്‍ അസസ്മെന്റും സ്പോട്ട് ഓഫര്‍ ലെറ്ററും സ്വന്തമാക്കാനുള്ള അവസരവും മേളയിലുണ്ടെന്ന് സംഘാടകര്‍ പറയുന്നു.

ആപ്ലിക്കേഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ലോണുകള്‍, ഐ.ഇ.എല്‍.ടി.എസ്, എജ്യുക്കേഷന്‍/കരിയര്‍ കൗണ്‍സിലിങ് തുടങ്ങി വിദേശ പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി അറിയാനും ചര്‍ച്ച ചെയ്യാനും തുടര്‍ന്ന് അഡ്മിഷന്‍ എടുക്കാനുമുള്ള അവസരവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക.

GLOBAL DEGREES

PT Usha Road

Opposite 4th gate Kozhikode

+91 8189877123, +91 9505344445