വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുകൊണ്ടുള്ള ഒരു അന്തരാഷ്ട്ര വാക്‌സിന്‍ വികസന ശ്രമങ്ങള്‍ക്കുമില്ലെന്ന് അമേരിക്ക.
കൊവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്തരാഷ്ട്ര ശ്രമങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ സഹകരിക്കാന്‍ ആകില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചത്.
അമേരിക്കയിലെ കൊവിഡ് 19 കേസുകള്‍ 60ലക്ഷത്തോട് അടുക്കുന്നതിനിടെയാണ് വാക്‌സിന്‍ വികസനവും വിതരണവുമായി ബന്ധപ്പെട്ട ശ്രമങ്ങളില്‍ സഹകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയത്.
്’അമേരിക്ക തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് വാക്‌സിന്‍ വികസന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. എന്നാല്‍ അഴിമതി നിറഞ്ഞ ലോകാരോഗ്യ സംഘടനയുമായും ചൈനയുമായും സഹകരിക്കുന്ന മള്‍ട്ടിനാഷണല്‍ സംഘടനകളോട് സഹകരിക്കില്ല’ വൈറ്റ് ഹൗസ് വക്താവ് ജൂഡ് ദീരെ ്ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തങ്ങളുടെ എഫ്.ഡി.ഐ മാനദണ്ഡങ്ങള്‍ വാക്‌സിന്‍ പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് പണം ചിലവഴിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ വാക്‌സിന്‍ വികസന ശ്രമങ്ങള്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയില്ലെന്നും ചൂണ്ടികാട്ടി സംഘടനയ്ക്ക് നല്‍കുന്ന ഫണ്ട് ട്രംപ് താത്ക്കാലികമായി മറച്ചുവെച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: US won’t join global coronavirus vaccine effort led by WHO