ന്യൂയോര്‍ക്ക്: 1000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്ന് വീണ ഐഫോണ്‍ കേടുകൂടാതെ കിട്ടിയെന്ന അവകാശവാദവുമായി അമേരിക്കക്കാരി. സര്‍വിന്‍ഡര്‍ നേബര്‍ഹോസ് എന്ന സ്ത്രീയാണ് തന്റെ അനുഭവം വിശദീകരിച്ച് രംഗത്തെത്തിയത്.
ഒരമേരിക്കന്‍ വിന്റേജ് വിമാനത്തില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടയില്‍ ഫോട്ടോയെടുക്കുമ്പോള്‍ കാറ്റടിച്ചാണ് സര്‍വിന്‍ഡറിന്റെ കൈകളില്‍ നിന്നും ഫോണ്‍ വീണത്.
താഴെ ചോളവയലിലേക്കാണ് ഫോണ്‍ വീണത്. താഴെയെത്തി “ഫൈന്‍ഡ് മൈ ഐഫോണ്‍” ആപ്പ് ഉപയോഗിച്ച് ഫോണ്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആദ്യം ഫലം കണ്ടില്ല, എന്നാല്‍ പിന്നീട് ഒരു റെസിഡന്‍ഷ്യല്‍ മേഖലയില്‍ ഫോണ്‍ ലൊക്കേറ്റ് ചെയ്യുകയായിരുന്നു.
സംഭവം ഐഫോണ്‍ സുരക്ഷിതമാണെന്നതിന്റെ ഉറപ്പല്ലെങ്കിലും “ഫൈന്‍ഡ് മൈ ഐ ഫോണ്‍ ആപ്പ്” സര്‍ഡവിന്‍ഡറിന് വേണ്ടി അഭ്ഭുതകരമായി പ്രവര്‍ത്തിച്ചുവെന്നുള്ളതാണ് കാര്യം.