വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യു.എസ് പിന്മാറി. കൗണ്‍സില്‍ അംഗങ്ങള്‍ ഇസ്രായേലിനോട് കാലങ്ങളായി പുലര്‍ത്തുന്ന മുന്‍വിധി ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. മനുഷ്യാവകാശ കൗണ്‍സിലിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെയാണ് പിന്മാറുന്ന തീരുമാനം അറിയിച്ചത്.
മനുഷ്യാവകാശങ്ങള്‍ക്ക് അപഹാസ്യമായി തുടരുന്ന ആത്മവഞ്ചകരും സ്വയം സേവകരുമായ സംഘടനയുടെ കൂടെ തുടരാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ പിന്മാരുന്നതെന്ന് നിക്കി ഹാലെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനായ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയും അറിയിച്ചു.
നിരാശയുണ്ട്. എന്നാല്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്ന് യു.എന്‍ ഹൈ കമ്മീഷണര്‍ സയിദ് റാദ് അല്‍ ഹുസൈന്‍ പ്രതികരിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണ്‍ ഖേദം പ്രകടിപ്പിച്ചു.
ട്രംപിന്റെ സെപ്പറേഷന്‍ നയത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണു ഹാലെയുടെ പ്രഖ്യാപനം വന്നത്. എന്നാല്‍ കൗണ്‍സിലില്‍ മാറ്റം കൊണ്ടുവരാന്‍ ഒരു വര്‍ഷത്തോളം നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഹാലെയും പോംപെയും അറിയിച്ചു.
വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇസ്രായേലിനെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രെഖപ്പെടുത്തിയിരുന്നു. ഇതും അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
Also Read ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി
“കൗണ്‍സില്‍ അംഗമാകുകയും സ്വന്തം രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന രാജ്യങ്ങളെ മാറ്റാനുള്ള നീക്കങ്ങള്‍ യു.എസ് നടത്തിയിരുന്നു. മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്ന ഏറ്റവും ഗൗരവമുള്ള ഒരു സംഘടനയാക്കി മാറ്റാനായിരുന്നു ശ്രമം. ഞങ്ങളുടെ ശ്രമം പാഴായി” -ഹാലെ വ്യക്തമാക്കി.
അടിസ്ഥാനപരമായ അവകാശങ്ങളോടു പോലും കൗണ്‍സില്‍ യോഗാംഗങ്ങള്‍ ബഹുമാനം കാണിക്കുന്നില്ലെന്ന് ഹാലെ ആരോപിച്ചു. മനുഷ്യാവകാശ ലംഘനം നടത്തുന്ന വെനസ്വേല, ക്യൂബ പോലുള്ള രാജ്യങ്ങളുള്ളപ്പോള്‍ ഇസ്രായേലിനെതിരെയാണ് കൂടുതല്‍ തവണയും സംഘടന നടപടിയെടുത്തിട്ടുള്ളതെന്ന് ഹാലെ പറഞ്ഞു.
മൂന്നു വര്‍ഷത്തെ കാലാവധിയാണ് ഓരോ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിനുമുണ്ടാവുക. 47 അംഗങ്ങളാണ് ഈ കൗണ്‍സില്‍ യോഗത്തിലുള്ളത്. യോഗം വിടുമെന്ന് നേരത്തെ തന്നെ യു.എസ് ഭീഷണി മുഴക്കിയിരുന്നു.
ഗാസ തെരുവുകിലെ പലസ്തീന്‍ സമരക്കാരെ വധിച്ച കേസില്‍ കഴിഞ്ഞ മാസം നടന്ന വോട്ടെടുപ്പില്‍ ഇസ്രയേലിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇസ്രായേല്‍ പലസ്തീനോട് കാണിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ വിമര്‍ശനം നേരിടാതിരിക്കാനാണ് അമേരിക്ക മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്മാറിയിരിക്കുന്നതെന്ന് അല്‍ ജസീറയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക റോസിലാന്‍ഡ് ജോര്‍ദാന്‍ പറഞ്ഞു.
മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്‍വാങ്ങിയതിലൂടെ ലോകത്തിലെ ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ തങ്ങള്‍ നിലപാടെടുത്തിരിക്കുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ട്വീറ്റ് ചെയ്തു.