ഖഷോഗ്ജി കൊലയ്ക്കിപ്പുറവും സൗദിയ്ക്കും മുഹമ്മദ് ബിന്‍ സല്‍മാനുമൊപ്പം നിലകൊള്ളും: നിലപാട് വ്യക്തമാക്കി ട്രംപ്
Middle East
ഖഷോഗ്ജി കൊലയ്ക്കിപ്പുറവും സൗദിയ്ക്കും മുഹമ്മദ് ബിന്‍ സല്‍മാനുമൊപ്പം നിലകൊള്ളും: നിലപാട് വ്യക്തമാക്കി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 12:07 pm

 

ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിനിപ്പുറവും യു.എസ് സൗദി അറേബ്യയ്ക്കും കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമൊപ്പം നിലകൊള്ളുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഖഷോഗ്ജി കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാനും സൗദി രാജാവ് സല്‍മാനും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

ജമാല്‍ ഖഷോഗ്ജി കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തുവന്നിട്ടില്ലെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു. “ഞങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സി എല്ലാ വിവരങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സൗദി കിരീടാവകാശിക്ക് ഈ മോശം സംഭവത്തെക്കുറിച്ച് അറിവുണ്ടായിരിക്കാം, ചിലപ്പോള്‍ ഇല്ലായിരിക്കാം.” പ്രസ്താവനയില്‍ ട്രംപു പറയുന്നു.

Also Read:ശബരിമല യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം; ബി.ജെ.പി നടത്തുന്നത് സാമൂഹിക നീതി നിഷേധമെന്നും വിമര്‍ശനം

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും നമുക്ക് അറിയില്ല. എന്നാല്‍ ഇതൊന്നും ഒരു തരത്തിലും സൗദിയുമായുള്ള ബന്ധത്തെ ബാധിക്കില്ല.” ട്രംപ് വ്യക്തമാക്കി.

ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സൗദി ഭരണകൂടത്തിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാണ്. കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ശക്തമാണ്.

ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്.