വാഷിംഗ്ടണ്‍: ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. ഈ തീരുമാനത്തോടെ ഇന്ത്യയുടെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കപ്പെടുമെന്ന് യു.എസ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
‘ഇത് ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ദേശീയ സുരക്ഷയും വര്‍ധിപ്പിക്കുന്ന തീരുമാനമാണ്’, പോംപിയോ പറഞ്ഞു.
നേരത്തെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഹുവായി, ZTE എന്നീ ചൈനീസ് കമ്പനികള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്.
തിങ്കളാഴ്ചയാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കും ഹലോയും ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.
ഇന്ത്യയുടെ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നും ചൈന പ്രതികരിച്ചിരുന്നു.
അതേസമയം ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപിച്ചായിരുന്നു നിരോധനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ