| Monday, 6th April 2020, 12:46 pm

'ഇറാനില്‍ ലക്ഷങ്ങള്‍ മരിച്ചാല്‍ ഉത്തരവാദിത്വം അമേരിക്കയ്ക്ക്' ; ഇറാനെതിരെയും വെനിസ്വേലയ്‌ക്കെതിരെയും അമേരിക്ക കൊവിഡ് ആയുധമാക്കുന്നുവെന്ന് ഹോളിവുഡ് സംവിധായകന്‍ ഒലിവര്‍ സ്‌റ്റോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലോകം കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായിക്കെ അമേരിക്കയുടെ ആഗോള നയങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് ഹോളിവുഡ് സംവിധായകന്‍ ഒലിവര്‍ സ്‌റ്റോണ്‍. ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ്-19 പ്രതിസന്ധിയിലായിരിക്കെ ഈ രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ വിലക്കുകള്‍ നീക്കാത്തതിനെയാണ് ഒലിവര്‍ സ്റ്റോണ്‍ വിമര്‍ശിച്ചത്.

ഒപ്പം ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി മറ്റു രാജ്യങ്ങള്‍ക്കു നല്‍കുന്ന മെഡിക്കല്‍ സഹായങ്ങളെ ഇദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

‘ ആഗോളതല കൈ്യധാര്‍ഢ്യത്തെയും ലോകത്തിനിപ്പോള്‍ ആവശ്യമായ മനുഷ്വത്വത്തെയുമാണ് ഇത്തരം പ്രവൃത്തികള്‍ പ്രതിനിധീകരിക്കുന്നത്, ദുഖകരമെന്തെന്നാല്‍ വാഷിംഗ്ടണിന്റെ ഫെഡറല്‍ ഗവണ്‍മെന്റ് ഇതിനു നേരെ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ രാജ്യങ്ങള്‍ക്കെതിരെ യു.എസ് വൈറസ് ആയുധമാക്കുകയാണെന്ന് പറഞ്ഞാല്‍ കൃത്യമാണ്,’ ഒലിവര്‍ സ്റ്റോണ്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് പത്രത്തില്‍ നല്‍കിയ ലേഖനത്തിലാണ് ഒലിവര്‍ സ്റ്റോണ്‍ അമേരിക്കക്കെതിരെ രംഗത്തു വന്നത്. അമേരിക്കയുടെ വിലക്കുകള്‍ മൂലം കൊവിഡിനെ പ്രതിരോധിക്കാന്‍ വലിയ വിലയാണ് ഇറാന് കൊടുക്കേണ്ടി വരുന്നതെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്ത ഒരേ രാജ്യമാണ് ഇറാമെന്നുമാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.

‘ ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരോ 10 മിനുട്ടിലും ഒരാള്‍ മരിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പേര്‍ മരിക്കുമെന്നാണ് അന്താരാഷ്ട്ര മെഡിക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ഭയപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ യു.എസ് ഗവണ്‍മെന്റ് ഇതിന്റെ ധാര്‍മ്മികവും നിയമപരവുമായ വലിയ ഉത്തപരവനാദിത്വം വഹിക്കേണ്ടി വരും,’ ഒലിവര്‍ സ്റ്റോണ്‍ പറഞ്ഞു.

ഒപ്പം വെനിസ്വേല, ക്യൂബ, നിക്വാരാഗ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക വിളക്കുകളെയും ഇദ്ദേഹം വിമര്‍ശിച്ചു. അമേരിക്കയുടെ ഇടപെടല്‍ കാരണം കൊവിഡിനെ പ്രതിരോധിക്കാന്‍ ഐ.എം.എഫിനോട് വെനിസ്വേല ആവശ്യപ്പെട്ടിരുന്ന 5 ബില്യണ്‍ ഡോളര്‍ ഐ.എം.എഫ് നല്‍കാതിരുന്നതും ഒലിവര്‍ സ്റ്റോണ്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. 3500 ലേറെ പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. വെനിസ്വേലയില്‍ 159 പേര്‍ക്ക് കൊവിഡ് പിടിപെടുകയും 7 പേര്‍ മരിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more