ഇറാഖ്, പാകിസ്ഥാന്‍, അഫ്ഗാനിസ്താന്‍; അമേരിക്കയുടെ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടത് 5 ലക്ഷം പേര്‍
World News
ഇറാഖ്, പാകിസ്ഥാന്‍, അഫ്ഗാനിസ്താന്‍; അമേരിക്കയുടെ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടത് 5 ലക്ഷം പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 12:46 pm

വാഷിങ്ടണ്‍: 9/11 നു ശേഷം ഇറാഖിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അഞ്ചു ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടതായി പഠനം. ബ്രൗണ്‍ യൂണിവേസിറ്റി പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 4,80,000 ലക്ഷ്യത്തിന്റെയും 5,07,000 ലക്ഷത്തിന്റെയും ഇടയിലാണ് മരണസംഖ്യ. എന്നാല്‍ റിപ്പോര്‍ട്ടിങ്ങിന്റെ പരിമിതികള്‍ കണക്കിലെടുക്കുകയാണെങ്കില്‍ മരണസംഖ്യ ഇതിലും കൂടുമെന്ന് പഠനത്തില്‍ പറയുന്നു.

2016 നെക്കാളും 110,000 അതികം ആളുകളാണ് പുതിയ കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടിട്ടുള്ളത്. വിഘടനവാദികള്‍, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, യു.എസ് സായുധസേനാംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ സേവകര്‍ എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.


Also Read വോട്ടിനായി വര്‍ഗീയ പ്രചരണം: കെ.എം ഷാജി എം.എല്‍.എയെ ഹൈക്കോടതി അയോഗ്യനാക്കി


തീവ്രവാദികളെന്ന് സായുധസേന കണക്കാക്കിയവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരിക്കാമെന്ന് റിപ്പോര്‍ട്ട് എഴുതിയ നേതാ ക്രോഫോഡ് പറഞ്ഞു. ഇത്തരം യുദ്ധങ്ങളിലുണ്ടാവുന്ന മരണസംഖ്യ കൃത്യമായി തിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് ഐസിസില്‍ നിന്നും മൊസൂള്‍ പിടിച്ചടക്കുന്നതിനടയ്ക്ക് കൊല്ലപ്പെട്ട പതിനായിരക്കണക്കിന് സാധാരണക്കാരുടെ മൃതദേഹം ഇനിയും പൂര്‍ണ്ണമായി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രോഫോഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യുമെന്ന് ഭാര്യ വിജി


പോരാട്ടത്തില്‍ നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം മാത്രമാണ് പഠന വിധേയമാക്കിയത്. ആവാസവ്യവസ്ഥയ്ക്കുണ്ടായ നാശനഷ്ടം, ഭക്ഷണക്ഷാമം തുടങ്ങിയ പരോക്ഷമായ യുദ്ധകെടുതികള്‍ മൂലം മരണപ്പെട്ടവരുടെ എണ്ണം റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടില്ല.

Image credits: Marius Bosch/Reuters