ന്യൂയോര്‍ക്ക്: സൈബര്‍ ലോകത്തെ ഒരുകാലത്തെ പകരം വെക്കാനില്ലാത്ത രാജാക്കന്മാരായിരുന്ന യാഹുവിനെ അമേരിക്കയിലെ ടെലിക്കോം കമ്പനിയായ വെറിസോണ്‍ സ്വന്തമാക്കി. ടെക് ലോകം കണ്ട ഏറ്റവും നിറംമങ്ങിയ കൈമാറ്റങ്ങളിലൊന്നില്‍ ഏകദേശം അഞ്ച് ബില്യണ്‍ ഡോളറിനാണ് വെറിസോണ്‍ യാഹുവിനെ സ്വന്തമാക്കിയത്.
തങ്ങളുടെ ഡിജിറ്റല്‍, മീഡിയ ബിസിനസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വെറിസോണിന്റെ ഈ നീക്കം. 2008ല്‍ മൈക്രോസോഫ്റ്റ് യാഹുവില്‍ നോട്ടമിട്ടിരുന്നപ്പോള്‍ വാഗ്ദാനം ചെയ്തിരുന്നത് 44 ബില്യണ്‍ ഡോളറായിരുന്നു. വെറിസോണ്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ ഇന്റര്‍നെറ്റിലെ മറ്റൊരു നിറംമങ്ങിയ സാന്നിധ്യമായിരുന്ന എ.ഒ.എല്ലിനോടൊപ്പമാകും ഇനി യാഹു പ്രവര്‍ത്തനക്ഷമമാകുക. യാഹൂ മെയില്‍, സെര്‍ച്ച്. മെസഞ്ചര്‍ എന്നിവ ഇതോടെ വെറിസോണിന്റെ സ്വന്തമായി. ചൈനീയ് ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബയില്‍ യാഹുവിനുള്ള ഓഹരി കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല.