സ്‌നോഡനെ അമേരിക്ക പിടികൂടും; എത്രയും വേഗം റഷ്യ വിടണമെന്ന് പുടിന്‍
World
സ്‌നോഡനെ അമേരിക്ക പിടികൂടും; എത്രയും വേഗം റഷ്യ വിടണമെന്ന് പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2013, 11:22 am

[]മോസ്‌ക്കോ: അമേരിക്കന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേഡ് ##സ്‌നോഡന്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. []

സ്‌നോഡന്‍ റഷ്യയില്‍ സുരക്ഷിതനല്ലെന്നും കഴിവതും വേഗം അദ്ദേഹം രാജ്യത്ത് നിന്ന് പോകണമെന്നും ##പുടിന്‍ പറഞ്ഞു.

സ്‌നോഡനു  നിബന്ധനകളെക്കുറിച്ചു അറിയാമെന്നും അധികം വൈകാതെ തന്നെ അദ്ദേഹം ഒരു തീരുമാനമെടു ക്കുമെന്നുമാണ് പ്രതീക്ഷയെന്നും പുടിന്‍ പറഞ്ഞു. ജൂണ്‍ 23 നാണ് സ്‌നോഡന്‍ ഹോങ്കോങ്ങില്‍ നിന്നും റഷ്യയിലേക്ക് എത്തിയത്.

സ്‌നോഡന്‍ ഞങ്ങളുടെ മേഖലയില്‍ എത്തിയത് അദ്ദേഹത്തെ ആരും ക്ഷണിച്ചിട്ടല്ല. ഞങ്ങളോട് ചോദിച്ചിട്ട് വേണ്ട അദ്ദേഹത്തിന് ഇവിടെ നിന്നും പോകാനും.

മറ്റ് രാജ്യങ്ങളിലേക്ക് അദ്ദേഹത്തിന് പോകാവുന്നതാണ്. എന്നാല്‍ വൈകും തോറും അദ്ദേഹത്തിന് മറ്റ് രാജ്യങ്ങള്‍ അഭയം നേടാനുള്ള സാധ്യത മങ്ങിപ്പോകുമെന്നും പുടിന്‍ പറയുന്നു.

അമേരിക്കയ്‌ക്കെതിരെ സ്‌നോഡന്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമെ അഭയം തരു എന്നു റഷ്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുള്‍പ്പെടെ അനവധി രാജ്യങ്ങളോട് സ്‌നോഡന്‍ രാഷ്ട്രീയ അഭയം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്കയുടെ അഭ്യര്‍ത്ഥനെ മാനിച്ച് മിക്ക രാജ്യങ്ങളും ആവശ്യം നിരസിക്കുകയായിരുന്നു.

മറ്റ് രാജ്യങ്ങളില്‍ അഭയം തേടുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചെറിയ പേടിയുണ്ട്. ആരും അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ട് അദ്ദേഹത്തെ ഞങ്ങളുടെ മേഖലയില്‍ വെച്ച് പിടികൂടാന്‍ തന്നെയായിരിക്കും യു.എസിന്റെ തീരുമാനമെന്നും പുടിന്‍ പറയുന്നു.

ഭാവിയില്‍ സ്‌നോഡന് എന്ത് സംഭവിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് എങ്ങനെ തനിക്ക് അറിയുമെന്ന് അത് അദ്ദേഹത്തിന്റെ വിധി പോലെ ഇരിക്കും എന്നായിരുന്നു പുടിന്റെ മറുപടി