വാഷിംഗ്ടണ്‍: ഇന്ത്യയടക്കമുള്ള വിവിധ ലോക രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് അമേരിക്ക. 80 മില്യണ്‍ വാക്‌സിന്‍ പങ്കുവെക്കുമെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത്.
കൊവാക്‌സ് പദ്ധതിയിലൂടെയായിരിക്കും 75 ശതമാനം വാക്‌സിനും നല്‍കുക. ആദ്യഘട്ടത്തില്‍ 25 മില്യണ്‍ വാകസിനുകളായിരിക്കും രാജ്യങ്ങള്‍ക്കായി നല്‍കുക.
വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്ന കാര്യം അറിയിച്ചത്.
മെക്‌സികോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ, വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉക്രൈന്‍, കൊസാവോ, ഹെയ്തി, ജോര്‍ജിയ, ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുമായിരിക്കും വിതരണം ചെയ്യുക.