വാഷിംഗ്ടണ്‍: ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വിസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. ഇത് സംബന്ധിച്ച പുതിയ നിയമം അമേരിക്ക പുറപ്പെടുവിച്ചു.
ചൈനയിലുള്ള അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ചൈനയുടെ സമീപത്തിനുള്ള മറുപടിയാണ് പുതിയ നിയമം എന്നാണ് അമേരിക്കയുടെ പ്രതികരണം. ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.
അടുത്ത മാസങ്ങളിലായി യു.എസും ചൈനയും തമ്മില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മാര്‍ച്ചില്‍, ചൈന മൂന്ന് അമേരിക്കന്‍ പത്രങ്ങളില്‍ നിന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന അഞ്ച് മാധ്യമ സ്ഥാപനങ്ങളെ യു.എസ് പ്രവര്‍ത്തനങ്ങളുമായി വിദേശ എംബസികള്‍ക്ക് തുല്യമായി പരിഗണിക്കാന്‍ തുടങ്ങും എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്.
വംശീയമായ അഭിപ്രായം പ്രസിദ്ധീകരിച്ചെന്ന് പറഞ്ഞ് മൂന്ന് വാള്‍സ്ട്രീറ്റ് ലേഖകരെ ബീജിങ് പുറത്താക്കിയിരുന്നു. അതില്‍ രണ്ട് പേര്‍ അമേരിക്കക്കാരും ഒരാള്‍ ആസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനുമായിരുന്നു. തൊട്ടുപിന്നാലെയാണ് അമേരിക്ക ചൈനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം, ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള വിസകള്‍ 90 ദിവസമായി പരിമിതപ്പെടുത്തും.
കൊവിഡുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം നില്‍നില്‍ക്കുന്നുണ്ട്. കൊവിഡ് പടരാന്‍ കാരണം ചൈനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രശനങ്ങള്‍ നിലനില്‍ക്കേയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്ര
ണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ തീരുമാനം അമേരിക്ക എടുത്തിരിക്കുന്നത്.
അതേസമയം, അമേരിക്കയെ പരിഹസിച്ചുകൊണ്ട് വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന പേരില്‍ ചൈന ഒരു അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.