| Monday, 16th May 2022, 11:31 pm

യു.എസ് നഗരത്തിന് ഫലസ്തീന്‍ വേ എന്ന് പുനര്‍നാമകരണം ചെയ്തത് ആഘോഷമാക്കി ഫലസ്തീന്‍- യു.എസ് വംശജര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂജേഴ്സി: ന്യൂജേഴ്സി നഗരത്തിന്റെ മെയിന്‍ സ്ട്രീറ്റിന്റെ അഞ്ച് ബ്ലോക്കിന് ഫലസ്തീന്‍ വേ എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെ ആഘോഷവുമായി അമേരിക്കയിലെ ഫലസ്തീന്‍- യു.എസ് വംശജര്‍.

പേരുമാറ്റത്തിന് പിന്നാലെ ന്യൂജേഴ്സി നഗരത്തില്‍ ആയിരങ്ങളാണ് ഞായറാഴ്ച ആഘോഷവുമായി തെരുവിലിങ്ങിയത്. യു.എസിന്റെയും ഫലസ്തീനിയന്‍ പതാകയിലും ഉള്‍ക്കൊള്ളുന്ന ഇളം പച്ചയുള്ള കൊടിയേന്തിയാണ് ആളുകള്‍ അഘോഷമായെത്തിയത്.

‘ഇത് എല്ലായ്പ്പോഴും ഫലസ്തീന്‍ പോരാട്ടങ്ങളെ ഓര്‍ക്കാന്‍ ഞങ്ങളെ പ്രാപതരാക്കുന്നു. ഇതൊരു ആഘോഷമാണ്, ഫലസ്തീനികള്‍ മനുഷ്യരാണെന്നും, ഞങ്ങള്‍ അമേരിക്കക്കാരാണെന്നും ഇതിലൂടെ ഞങ്ങള്‍ കാണിക്കുന്നു.

ഞങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങള്‍ ഒരിക്കലും മറക്കില്ല,’ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത നഗരത്തിലെ ആദ്യത്തെ ഫലസ്തീനിയന്‍ കൗണ്‍സിലര്‍ അലാ അബ്ദലസിസ് പറഞ്ഞു.

യു.എസിലെ ഏറ്റവും വലിയ ഫലസ്തീനിയന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളിലുള്ളവര്‍ തിങ്ങിപാര്‍ക്കുന്ന ഇടമാണിത്. പുനര്‍നാമകരണം ഇവടെയുള്ള ഫലസ്തീന്‍- യു.എസ് ജനതയുട പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു.

നഗരത്തിലെ ഫലസ്തീന്‍ സമൂഹം വ്യാപരപരമായും നാഗരിക ജീവിതപരമായും നല്‍കിയ സംഭാവനകളുടെ ബഹുമാനാര്‍ത്ഥമമാണ് മെയിന്‍ സ്ട്രീറ്റിലം ഫലസ്തീന്‍ വേയിലെ അഞ്ച് ബ്ലോക്ക് പ്രദേശത്തിന്റെ പേര് മാറ്റാന്‍ പാറ്റേഴ്‌സണ്‍ സിറ്റി കൗണ്‍സില്‍ വോട്ട് ചെയ്ത്.

CONTENT HIGHLIGHTS:US: Thousands celebrate as New Jersey city renames busy street ‘Palestine Way’

We use cookies to give you the best possible experience. Learn more