| Tuesday, 24th April 2018, 11:56 pm

241 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിന്റെ അപ്പീല്‍ യു.എസ് കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 241 വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ച കേസിലെ അപ്പീല്‍ യു.എസ് സുപ്രീം കോടതി തള്ളി. 16 വയസ്സായിരിക്കെ തോക്ക് കാണിച്ച് മോഷണം നടത്തിയെന്ന കുറ്റകൃത്യത്തിനാണ് ബോബി ബോസ്റ്റിക്ക് അറസ്റ്റിലായത്. ഈ കേസിലാണ് ചരിത്രത്തിലെ തന്നെ വിചിത്രമായ വിധി പ്രഖ്യാപനം ഉണ്ടായത്.

1995-ല്‍ 16കാരനായ ബോബി ബോസ്റ്റിക്ക് സായുധ മോഷണം അടക്കം പല കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാല്‍, കേസിലെ ഈ വിചിത്ര വിധി ഭരണഘടനാ വിരുദ്ധമാണെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.


Also Read: ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിലെ വിധി ബുധനാഴ്ച; 3 സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം


“ക്രൂരവും അസാധാരണവുമായ ശിക്ഷാവിധികള്‍” വിലക്കുന്ന ഭേദഗതിയെ മുന്‍നിര്‍ത്തിയാണ് ബോസ്റ്റിക്കിന്റെ അഭിഭാഷകന്‍ കേസിലെ വിധി പുന:പരിശോധിക്കാന്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ ജസ്റ്റിസുമാര്‍ അവരുടെ നിലപാടിന് വിശദീകരണങ്ങള്‍ നല്‍കാന്‍ പോലും തയ്യാറാകാതെ അപ്പീല്‍ തള്ളിക്കളയുകയായിരുന്നു.

കൗമാരക്കാരനായ ബോസ്റ്റിക്ക് തോക്ക് കാണിച്ച് വിരട്ടി ആളുകളുടെ ക്രിസ്മസ് സമ്മാനങ്ങള്‍ പിടിച്ചുപറിക്കവെ ഒരാളെ വെടിവെച്ച് കൊല്ലുകയും ഒരു കാര്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. 1997ല്‍ 18ാം വയസ്സിലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. 2010ലാണ് കേസില്‍ 241 വര്‍ഷത്തെ തടവിന് വിധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കിയത്.

സുപ്രീംകോടതി അപ്പീല്‍ നിരസിച്ചതോടെ ബോസ്റ്റിക്കിന് 112 വയസ്സ് തികയുന്നതുവരെ പരോള്‍ ലഭിക്കുകയുമില്ലെന്ന് ഉറപ്പായി.


Watch DoolNews Video:

We use cookies to give you the best possible experience. Learn more