| Wednesday, 19th June 2024, 4:29 pm

തെറ്റായ അവകാശവാദം; കൊവിഡ് വാക്‌സിന്‍ ഫൈസറിനെതിരെ കേസെടുത്ത് യു.എസ് സ്റ്റേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കൊവിഡ്19 വാക്‌സിന്റെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഫാര്‍മാസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിനെതിരെ നിയമനടപടി ആരംഭിച്ചു. യു.എസ് സംസ്ഥാനമായ കന്‍സാസാണ് ഫൈസറിനെതിരെ നിയമനടപടി ആരംഭിച്ചത്.

2020 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന കൊവിഡ്19 പകര്‍ച്ചവ്യാധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് പ്രതിരോധ കുത്തിവെപ്പുകളും എല്ലാ രാജ്യങ്ങളും നിര്‍ബന്ധമാക്കിയിരുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം യു.എസില്‍ മാത്രം ഫൈസറിന്റെ കൊറോണ വൈറസ് വാക്‌സിന്‍ 366 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് നല്‍കിയത്.

വാക്‌സിന്‍ എടുത്താലുള്ള ഗര്‍ഭകാല സങ്കീര്‍ണതകള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഫൈസര്‍ ബോധപൂര്‍വം മറച്ചുവെച്ചതായി കന്‍സാസ് അറ്റോര്‍ണി ജനറല്‍ ക്രിസ് കോബാച്ച് പറഞ്ഞു. വാക്‌സിനെ കുറിച്ച് ഒന്നിലധികം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഫൈസര്‍ നടത്തിയെന്നും ക്രിസ് കോബാച്ച് പ്രസ്താവനയില്‍ പറഞ്ഞു.

2021ജൂണില്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഫൈസര്‍ വാക്‌സിന്‍ എടുത്താലുള്ള ഹൃദയ വീക്കം ഉള്‍പ്പടെയുള്ള രോഗങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വാക്‌സിന്‍ ഫലപ്രദമാണെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ വൈറസിനെതിരെ വാക്‌സിന്‍ നല്‍കുന്ന സംരക്ഷണം കാലക്രമേണ ദുര്‍ബലമാകുമെന്നും കോവിഡ്19നെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞിരുന്നു.

ഈ വശം യഥാര്‍ത്ഥത്തില്‍ പഠിച്ചിട്ടില്ലെന്ന് കമ്പനി പിന്നീട് സമ്മതിച്ചെങ്കിലും വാക്‌സിന്‍ രോഗപ്രതിരോധം നടത്തുമെന്ന് കമ്പനി വീണ്ടും അവകാശപ്പെടുകയായിരുന്നു. ഫൈസറിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ കന്‍സാസ് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും കോബാച്ച് ആരോപിച്ചു.

കഴിഞ്ഞ നവംബറില്‍ ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണും ഫൈസറിനെതിരെ സമാനമായ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. വാക്‌സിന്റെ ഫലപ്രാപ്തിയെ കമ്പനി നിയമവിരുദ്ധമായി തെറ്റിദ്ധരിപ്പിക്കു്‌നനതായും ഉല്‍പ്പന്നത്തിന്റെ പൊതു ചര്‍ച്ചകള്‍ സെന്‍സര്‍ ചെയ്യാന്‍ ശ്രമിക്കുന്നതായും പാക്സ്റ്റണ്ട ആരോപിച്ചു.

Content  Highlight: US state sues Pfizer over ‘misleading’ Covid-19 vaccine claims

We use cookies to give you the best possible experience. Learn more