ഓക്‌ലാന്റ്: സിനിമയിലും ടെലിവിഷനിലും വീഡീയോ ഗെയിമുകളിലും മറ്റും റോബോട്ടുകളുടെ വമ്പന്‍ യുദ്ധം കണ്ട് കയ്യടിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും.എന്നാല്‍ ഇനി സിനിമയില്ല നേരിട്ട് തന്നെ റോബോട്ടുകള്‍ യുദ്ധം ചെയ്യുന്നത് കാണാം.
ഇതിനുള്ള അവസരം ഒരുക്കുന്നത് അമേരിക്കയിലെ എഞ്ചിനീയര്‍മാരാണ്. ആദ്യമായാണ് യു.എസ് യുദ്ധാവശ്യങ്ങള്‍ക്കായി ഭീമന്‍ റോബോട്ടുകളെ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 15 അടി ഉയരമുള്ള റോബോട്ട് പോരാളിയാണ് യു.എസിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.
ഓക് ലാന്റ്- കാലിഫോര്‍മിയ നിര്‍മാതാക്കളായ മെഗാബൂട്ട്‌സ്.ഐ.എന്‍.സിയാണ് 15 അടി ഉയരമുള്ള മെക്കാനിക് റോബോര്‍ട്ടിനെ ഒരുക്കുന്നത്. മാര്‍ക് II എന്നാണ് ഇതിന്റെ പേര്. റോബോര്‍ട്ട് മേധാവിത്വത്തില്‍ ജപ്പാനീസ് കമ്പനിയെ വെല്ലുവിളിക്കുന്നതാവും യു.എസിന്റെ മാര്‍ക് രണ്ടാംനിര റോബോര്‍ട്ട് എന്നാണ് അറിയുന്നത്.
ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്യൂദോബാഷി ഹെവി ഇന്‍ഡസ്ട്രീസ് ആണ് , 13 കാല്‍ 4 മീറ്റര്‍ ഉയരമുള്ള ആദ്യ ഭീമന്‍ റോബോട്ടിനെ തയ്യാറാക്കുന്നത്. അടുത്ത വര്‍ഷത്തോടെ തന്നെ റോബോര്‍ട്ടിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത് വലിയ വെല്ലുവിളിയായാണ് ഇവര്‍ കാണുന്നത്.
പുതിയ വ്യവസായ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കുക, പുതിയ തലമുറയിലുള്ള എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കുകയുമാണ് ഇതിലൂടെ യു.എസ് കമ്പനി ലക്ഷ്യമിടുന്നത്.
റോബോട്ടുകളുടെ യുദ്ധം കാണാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ട്. റോബോട്ടുകള്‍ തമ്മിലുള്ള പഞ്ചും പരസ്പരമുള്ള യുദ്ധവും ആളുകളെയും രസിപ്പിക്കുന്നതാണ്. ഭീമന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മെഗാബോട്‌സ് തങ്ങളുടെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണെന്നും – മെഗാബോട്ട്‌സ് കോ ഫൗണ്ടര്‍ മാറ്റ് ഒര്‍ലിന്‍ പറയുന്നു.
സിനിമകളിലും വീഡിയോ ഗെയിമുകളിലും മാത്രം കണ്ട റോബോട്ടുകളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ പ്രാവര്‍ത്തികാമാക്കാം എന്ന ആലോചനയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉദിച്ചതെന്നും റോബോട്ടിക് എഞ്ചിനീയറായ കവാലകെന്റി പറയുന്നു.
12,000 പൗണ്ട് ( 5,443 കിലോഗ്രാം ) ആണ് ഭീമന്‍ റോബോട്ടിന്റെ ഭാരം. പൈലറ്റ് കോക്പിറ്റും മിസൈല്‍ ലോഞ്ചറും ഉള്‍പ്പെടുന്നതാണ് ഭീമന്‍ റോബോട്ട്.
.