വാഷിംഗ്ടണ്‍: ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ അടക്കം യൂറോപ്പിലെ ഉന്നത നേതാക്കളെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്ക ചാരപ്രവൃത്തി നടത്തിയതായി റിപ്പോര്‍ട്ട്. ഡാനിഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡാനിഷ് ഇന്റര്‍നെറ്റ് കേബിളുകള്‍ ടാപ് ചെയ്ത അമേരിക്കന്‍ സുരക്ഷാ ഏജന്‍സി അതുവഴി ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡാനിഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ഡെന്‍മാര്‍ക് റേഡിയോ നല്‍കുന്ന വിവരം.
എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഡെന്‍മാര്‍ക്ക് പ്രതിരോധ വിഭാഗം തയ്യാറായിട്ടില്ല. വിവരങ്ങള്‍ ചോര്‍ത്താന്‍ ഡെന്‍മാര്‍ക്ക് ഭരണകൂടം അമേരിക്കയ്ക്ക് പിന്തുണ നല്‍കിയോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, അന്നത്തെ വിദേശകാര്യ മന്ത്രി ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍, അന്നത്തെ പ്രതിപക്ഷ നേതാവ് പിയര്‍ സ്റ്റെയ്ന്‍ബ്രക്ക് എന്നിവരെപ്പറ്റിയുള്ള വിവരങ്ങള്‍ അമേരിക്കന്‍ ഏജന്‍സികള്‍ ചോര്‍ത്തിയെന്നാണ് ഡാനിഷ് റേഡിയോ ആരോപിക്കുന്നത്.
ഈ നേതാക്കളുടെ ടെലിഫോണ്‍ കോളുകള്‍, മെസേജുകള്‍, തുടങ്ങിയവ ഏജന്‍സികള്‍ തങ്ങളുടെ നിരീക്ഷണത്തിലാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 മുതല്‍ 2015 വരെയും ഇത്തരം ചാരപ്രവര്‍ത്തനങ്ങള്‍ യു.എസ് നടത്തിയെന്നും ഡാനിഷ് റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlights: US Spied On Angela Merkel, European Allies With Danish Help From 2012 To 2014