സിറിയക്കെതിരെ സൈനീക നടപടി ഉടന്‍: ഒബാമ
World
സിറിയക്കെതിരെ സൈനീക നടപടി ഉടന്‍: ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2013, 12:28 am

[]വാഷിംഗ്ടണ്‍: സിറിയക്കെതിരെ സൈനിക നടപടി ഉടനെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. ഏത് സമയത്തും നടപടിക്ക് അമേരിക്ക സജ്ജമാണെന്നും ഇതിനായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടുമെന്നും ഒബാമ പറഞ്ഞു.[]

ദമാസ്‌ക്കസിലെ സംഭവങ്ങള്‍ കണ്ടില്ലെന്ന നടിക്കാനാവില്ല. സിറിയയില്‍ രാസായുധ പ്രയോഗം നടത്തിയത് സിറിയന്‍ സര്‍ക്കാര്‍ തന്നെയാണെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക അമേരിക്കയുടെ ബാധ്യതയാണ്. അതിനാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയോടെ സിറിയയില്‍ സൈനീക നടപടി ഉടന്‍ ഉണ്ടാവുമെന്നും ഒബാമ പറഞ്ഞു.

ആഗ്സ്റ്റ് 21 ന് നടന്ന രാസായുധ പ്രയോഗത്തില്‍ 426 കൂട്ടികല്‍ ഉള്‍പ്പെടെ 1429 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ സിറിയയിലെ ആസാദ് ഭരണകൂടമാണെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു.

രാസായുധ പ്രയോഗത്തിന്റെ നിജസ്ഥിതി അറിയാനായി യു.എന്‍ പ്രതിനിധികള്‍ സിറിയയില്‍ തെളിവെടുപ്പ നടത്തിയിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ യു.എന്‍ സംഘം ശനിയാഴ്ച സിറിയ വിട്ടു.

സംഘം കണ്ടെത്തിയ സാംപിളുകള്‍ പരിശോധനക്കായി യൂറോപ്പിലെ ലാബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ യു.എന്‍ പരിശോധക സംഘത്തിന്റെ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പ്  നല്‍കിയിരുന്നു.