| Sunday, 9th August 2020, 8:10 am

കൊവിഡ് രൂക്ഷമാകുന്നു; ആകെ രോഗികള്‍ രണ്ട് കോടിയിലേക്ക്, അമേരിക്കയില്‍ മാത്രം 50 ലക്ഷം രോഗികള്‍; ബ്രസീലില്‍ ഒരു ലക്ഷം കടന്ന് മരണസംഖ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം രണ്ട് കോടിയോടടുക്കുകയാണ്.

1,98,03,005 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 7,29,568 പേര്‍ക്ക് ലോകമെമ്പാടും ജീവന്‍ നഷ്ടമായി.

അതേസമയം അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 51,49,573 ആയി വര്‍ധിച്ചു. 1,65,070 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്.

പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ 30,13,369 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ ഒരുലക്ഷം കടന്നു.

21,52,020 പേര്‍ക്ക് രോഗം ബാധിച്ച ,ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്. 43453 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid Spread World America over 50 Lakhs  Brazil Surpasses 1 Lakh Deaths

Latest Stories

We use cookies to give you the best possible experience. Learn more