| Saturday, 2nd December 2023, 11:14 pm

ഗസക്കെതിരായ യുദ്ധത്തില്‍ അമേരിക്ക ഇസ്രഈലിന് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നല്‍കി : വാള്‍ സ്ട്രീറ്റ് ജേണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസക്കെതിരായ യുദ്ധത്തിന് അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും മറ്റു നിരവധി യുദ്ധോപകരണങ്ങളും ഇസ്രയേലിന് നല്‍കിയതായി അമേരിക്കന്‍ വാര്‍ത്താ പോര്‍ട്ടലായ ദി വാള്‍ സ്ട്രീറ്റ് ജേണല്‍.

അമേരിക്ക 100 BLU 109 ബോബുകള്‍ ഇസ്രഈലിന് കൈമാറിയതായും അവയ്ക്ക് സ്‌ഫോടനത്തിന് മുമ്പ് കഠിനമായ പ്രതലങ്ങളില്‍ തുളച്ച് കയറാന്‍ കഴിയുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ അമേരിക്ക ഉപയോഗിച്ചിരുന്ന ആയുധങ്ങളാണ് ഇവ.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രാഈലിലേക്ക് യു.എസ്. 15,000 ബോംബുകളും 57000, 155MM പീരങ്കി ഷെല്ലുകളും ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കയ്യറ്റുമതി ചെയ്തതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. C17 വിമാനത്തിലാണ് അവ ഇസ്രഈലിന്‍ എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആയുധ കൈമാറ്റങ്ങളെ കുറിച്ച് അമേരിക്ക ഇതുവരെ ഒദ്യോഗികയായി പ്രതികരിച്ചിട്ടില്ല.

ഇസ്രഈലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ സാമ്പത്തിക സഹായമായി ഓരോ വര്‍ഷവും ലഭിക്കുന്നത് കോടിക്കണക്കിന് ഡോളകറുകണെന്നാണ് റിപ്പോര്‍ട്ട്.

ഗസ മുനമ്പിലെ ഏറ്റവും മാരകമായ ഇസ്രേഈലി ആക്രമണങ്ങളിലൊന്നായ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലെ ആക്രമണത്തിലുള്‍പ്പടെ യു.എസ് നല്‍കിയ വലിയ ബോംബുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ പറഞ്ഞു.

ഒരു ആഴ്ച നീണ്ടുനിന്ന യുദ്ധവിരാമത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഗസയില്‍ ഇസ്രഈല്‍ വ്യോമാക്രമണം പുനരാരംഭിച്ചിരുന്നു. അക്രമണം പുനരാരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഗസയില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു.

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ

CONTENT HIGHLIGHT :US sends ‘bunker buster’ bombs to Israel for war on Gaza wall street journal report

Latest Stories

We use cookies to give you the best possible experience. Learn more