[]വാഷിങ്ടണ്‍: അമേരിക്കയില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം തെളിയുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ഡമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ധാരണയിലെത്തി.
ഇരുകൂട്ടരും തമ്മില്‍ നടത്തിയ സമവായ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലായത്. കടപരിധി ഉയര്‍ത്തനുള്ള സമയപരിധി ഫെബ്രുവരി ഏഴ് വരെ നീട്ടിയിട്ടുണ്ട്.
രാജ്യത്ത് പ്രഖ്യാപിച്ച് സാമ്പത്തിക അടിയന്തിരാവസ്ഥ അവസാനിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ കഴിഞ്ഞ പതിനാറ് ദിവസമായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് അവസാനമായി.
രാജ്യത്തെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം പോലും നല്‍കാനാവാത്ത സ്ഥിതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ബജറ്റ് പാസാക്കാത്തതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്.
ബജറ്റ് പാസാക്കാന്‍ സഹകരിക്കില്ലെന്ന തീരുമാനത്തിലായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി വക്താക്കള്‍. അമേരിക്കന്‍ സര്‍ക്കാര്‍ കടമെടുക്കുന്നതിനുള്ള സമയ പരിധി ഒക്ടോബര്‍ 17ന് അവസാനിക്കും.
ബജറ്റ് പാസാകുന്നതിന് മുമ്പ് കടമെടുപ്പ് പരിധി അവസാനിച്ചാല്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനായി ഇരു പാര്‍ട്ടി നേതാക്കളും ധാരണിയിലെത്തിയത്.