ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും; ആശങ്ക കനക്കുന്നു
World News
ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും; ആശങ്ക കനക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th December 2020, 11:54 am

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ സ്‌ട്രെയിന്‍ അമേരിക്കയിലും റിപ്പോര്‍ട്ടു ചെയ്തു. കൊളറാഡോയിലുള്ള യുവാവിനാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിവേഗം പടരുന്ന വിധത്തില്‍ വൈറസിന് ജനിതക മാറ്റം വന്നത് ലോകം ആശങ്കേയോടെ നോക്കി കാണുന്നതിനിടിയിലാണ് അമേരിക്കയിലും പുതിയ കൊവിഡ് സ്‌ട്രെയിന്‍ കണ്ടെത്തിയത്.

വൈറസ് എങ്ങിനെ അമേരിക്കയില്‍ എത്തി എന്നത് പരിശോധിച്ച് വരികയാണെന്ന് അമേരിക്കന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ വൈറസ് ബാധയേറ്റയാളെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന സ്‌ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്.

ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
പുതിയ കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും മാരകമല്ല എന്നാണ് നിരീക്ഷണങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US reports its first known case of new UK Covid variant