ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ്. വിദേശകാര്യ റിപ്പോര്‍ട്ട്. മുസ്‌ലിങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അധികൃതര്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമപാലകര്‍ അടക്കം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് യു.എസ് വിദേശകാര്യ വകുപ്പ് വിശദമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
മാധ്യമങ്ങളെയും അഡ്വക്കസി ഗ്രൂപ്പുകളെയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന് പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ നിരന്തരമായി ആക്രമണത്തിന് വിധേയമാകുന്നുവെന്നും ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പല ഘട്ടങ്ങളിലും നിയമപാലകര്‍ തന്നെ അക്രമത്തിന് കൂട്ട് നില്‍ക്കുന്ന സാഹചര്യമുണ്ടെന്നും പറയുന്നു. ഗുജറാത്ത്, ന്യൂദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളും റിപ്പോര്‍ട്ടില്‍ ഉദാഹരണമായി പറയുന്നു.
അതേസമയം റിപ്പോര്‍ട്ടില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യവുമായി ചേരുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു.
content highlight: us report about indian religious freedom