സൗദി അറേബ്യയിലെ ജിദ്ദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റാപ്പര്‍ 50 സെന്റ്. ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതിന്റെ സന്തോഷം റാപ്പര്‍ തന്റെ ആരാധകരോട് പങ്കുവെച്ചു. തന്റെ പേര് മാറ്റിയെന്നും ഇനി 50 ഹലാലാ എന്നായിരിക്കും എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തമാശയായാണ് തന്റെ പേര് മാറ്റി 50 ഹലാലായായെന്ന് 50 സെന്റ് പറഞ്ഞത്. ഇവിടം ഇഷ്ടമായെന്നും ഇനി ഇവിടെ നിന്നും പോവാന്‍ തോനുന്നില്ല എന്നും തന്റെ ട്വീറ്റില്‍ റാപ്പര്‍ പറഞ്ഞു.
പേര് മാറ്റിയതിനോട് നിരവധി പേരാണ് പ്രതികരിച്ചത്. 50 ഹലാലയ്ക്ക് സൗദിയിലേക്ക് സ്വാഗതം എന്നാണ് ഒരാള്‍ പ്രതികരിച്ചത്. നേരത്തെ ഗായിക നിക്കി മിനാജ് ജിദ്ദ ഫെസ്റ്റിവലില്‍ നിന്ന് പിന്‍മാറിയിരുന്നു.
എന്നാല്‍ 50 സെന്റും ജാനറ്റ് ജാക്‌സണും ക്രിസ് ബ്രൗണും ടൈഗയും ഉള്‍പ്പെടെയുള്ള ഗായകര്‍ ഫെസ്റ്റില്‍ പങ്കെടുത്തു. ജിദ്ദ ഫെസ്റ്റിന്റെ ആദ്യ എഡിഷനാണ് ഇന്നലെ തിരശീല വീണത്.