വാഷിങ്ടണ്‍: ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡനെ മറികടക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. 213 ഇലക്ടറല്‍ വോട്ടുകളാണ് നിലവില്‍ ട്രംപിനുള്ളത്. 224 ഇലക്ടറല്‍ വോട്ടുകളാണ് നിലവില്‍ ബൈഡനുള്ളത്.
38 ഇലക്ടര്‍ വോട്ടുകളുള്ള ടെക്‌സാസില്‍ ട്രംപ് വിജയിച്ചു കഴിഞ്ഞു. 29 ഇലക്ടര്‍ വോട്ടുകളുള്ള ഫ്‌ളോറിഡ കൂടി വിജയിച്ചതോടെ ഇലക്ടറല്‍ വോട്ടുകളുടെ എണ്ണത്തില്‍ ട്രംപ് ഏറെ മുന്നിലെത്തുകയായിരുന്നു. 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോര്‍ജിയയിലും 18 ഇലക്ടര്‍ വോട്ടുകളുള്ള
ഒഹിയോയിലും ട്രംപ് വിജയിച്ചു.
അതേസമയം മിനിസോട്ടിയിലും ഹവാലിയിലും കാലിഫോര്‍ണിയിലും ബൈഡനാണ് വിജയം. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയില്‍ ബൈഡനാണ് മുന്നില്‍.
270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും എന്നിരിക്കേ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ ട്രംപ് പിടിക്കുന്നത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 20 ഇലക്ടര്‍ വോട്ടുകള്‍ നേടി പെന്‍സില്‍വാനിയയിലും 16 ഇലക്ടറല്‍ വോട്ടുകള്‍ നേടി ജോര്‍ജിയയിലും ട്രംപ് തന്നെയാണ് വിജയിച്ചത്.
അതേസമയം മിനിസോട്ടയില്‍ ട്രംപിനെ പിന്‍തള്ളി ബൈഡനാണ് വിജയിച്ചു കയറിയത്. 10 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെ നിന്നും ബൈഡന് ലഭിച്ചത്. വാഷിങ്ടണ്‍, കാലിഫോര്‍ണി, ഒറേഗണ്‍ സംസ്ഥാനങ്ങളിലും വിജയം ബൈഡനൊപ്പമാമണ്.
അതേസമയം വിജയപ്രതീക്ഷയുണ്ടെന്നും അരിസോണയില്‍ വിജയം ഉറപ്പാണെന്നും ജോ ബൈഡന്‍ പ്രതികരിച്ചു. വിസ്‌കോണ്‍സിലും, മിഷിഗണിലും പെന്‍സില്‍വാനിയയിലുമുണ്ടായ ട്രെന്റില്‍ സന്തോഷമുണ്ടെന്നും ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: US Presidential Election Result and Electoral Votes