| Thursday, 4th October 2012, 9:15 am

യു.എസ് തിരഞ്ഞെടുപ്പ്: ഒബാമയും റോംനിയും നേര്‍ക്കുനേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളറാഡോ: യു.എസ് പ്രസിഡന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് നടക്കുന്ന നേരിട്ടുള്ള കൊമ്പുകോര്‍ക്കലില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയും. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇരു സ്ഥാനാര്‍ത്ഥികളും ഉയര്‍ത്തിപിടിച്ചത്.

ഭാരിച്ച നികുതി മൂലം രാജ്യത്തെ മധ്യവര്‍ഗം വലഞ്ഞിരിക്കുകയാണെന്ന് മിറ്റ് റോംനി വാദിച്ചപ്പോള്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് 18 തവണ നികുതിയിളവ് നല്‍കിയെന്ന് ഒബാമ തിരിച്ചടിച്ചു.[]

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് ഒബാമ പറഞ്ഞപ്പോള്‍ അമേരിക്കയുടെ സമ്പദവ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അഞ്ചിന പദ്ധതികള്‍ തന്റെ പക്കലുണ്ടെന്ന് റോംനിയും വാദിച്ചു.

രാജ്യത്തെ തൊഴിലവസരങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കില്ലെന്ന് ഒബാമ തുറന്നടിച്ചപ്പോള്‍ ഒബാമയുടെ നികുതിനയം രാജ്യത്തെ ഏഴ് ലക്ഷം പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു റോംനി ചെറുത്ത് നിന്നത്.

പ്രസിഡന്റായാല്‍ നികുതിയിളവ് നല്‍കുമെന്നും മിറ്റ് റോംനി വാഗ്ദാനം നല്‍കി.

കൊളറാഡോയിലെ ഡെന്‍വറിലാണ് സംവാദം നടന്നത്. തൊണ്ണൂറ് മിനുട്ട് നീണ്ട സംവാദത്തില്‍ സാമ്പത്തിക കാര്യങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ചയായത്.

We use cookies to give you the best possible experience. Learn more