World News
വാള്‍ സ്ട്രീറ്റല്ല, അമേരിക്കയെ നിര്‍മിച്ചത് മിഡില്‍ ക്ലാസ്; യൂണിയനുകളാണ് അവരെ നിര്‍മിച്ചത്: ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 15, 05:22 pm
Wednesday, 15th June 2022, 10:52 pm

വാഷിങ്ടണ്‍: വാള്‍ സ്ട്രീറ്റല്ല അമേരിക്കയെ നിര്‍മിച്ചതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ട്വീറ്റിലൂടെയായിരുന്നു ബൈഡന്റെ പ്രതികരണം.

മിഡില്‍ ക്ലാസുകാരാണ് അമേരിക്കയെ നിര്‍മിച്ചതെന്നും ആ മിഡില്‍ ക്ലാസിനെ നിര്‍മിച്ചത് യൂണിയനുകളാണെന്നും അല്‍പസമയം മുമ്പ് ട്വീറ്റ് ചെയ്ത കുറിപ്പില്‍ ബൈഡന്‍ പറഞ്ഞു.

”വാള്‍ സ്ട്രീറ്റല്ല ഈ രാജ്യത്തെ നിര്‍മിച്ചത്. ഈ രാജ്യത്തെ നിര്‍മിച്ചത് മിഡില്‍ ക്ലാസുകാരാണ്. യൂണിയനുകളാണ് ആ മിഡില്‍ ക്ലാസിനെ നിര്‍മിച്ചത്,” ബൈഡന്‍ ട്വീറ്റ് ചെയ്തു.

ലോകത്ത് സാധാരണയായി പറയപ്പെടുന്നത് പോലെ അതിസമ്പന്നരുടേതല്ല, മറിച്ച് മധ്യ വര്‍ഗത്തിന്റെയും തൊഴിലാളി വര്‍ഗത്തിന്റേയുമാണ് അമേരിക്ക എന്ന രാജ്യം, എന്നായിരിക്കാം ട്വീറ്റിലൂടെ ബൈഡന്‍ ഉദ്ദേശിച്ചത്.

സമ്പന്നതയുടെയും സമ്പത്തിന്റെയും ബിസിനസുകാരുടെയും ഈറ്റില്ലമായി കണക്കാക്കപ്പെടുന്ന രാജ്യമാണ് അമേരിക്ക. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യു.എസിന്റെ ട്രേഡിങ് ഹബ് ആണ് വാള്‍ സ്ട്രീറ്റ്.

യു.എസ് തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയിലെ ലോവര്‍ മാന്‍ഹട്ടന്‍ ജില്ലയിലാണ് വാള്‍ സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ നടക്കുന്നത് വാള്‍ സ്ട്രീറ്റിലാണ്.

യു.എസിലെ സാമ്പത്തിക ജില്ല എന്നറിയപ്പെടുന്ന ലോവര്‍ മാന്‍ഹട്ടനിലെ ഈ നഗരം കോര്‍പറേറ്റുകളുടെയും ട്രേഡിങ്ങിന്റെയും കേന്ദ്രമാണ്.

Content Highlight: US President Joe Biden says Middle Class built the country not the Wall street