| Thursday, 10th June 2021, 8:00 am

ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദുചെയ്തതായാണ് റിപ്പോര്‍ട്ട്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക് രാജ്യത്ത് നിരോധിച്ചത്. 2020 ആഗസ്റ്റിലായിരുന്നു നിരോധനം.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതിനാലാണ് ചൈനീസ് ആപ്പായ ടിക് ടോകിനെതിരെ കടുത്ത നടപടിയെടുത്തതെന്നായിരുന്നു ട്രംപ് ഇറക്കിയ ഉത്തരവില്‍ പറഞ്ഞത്.

സര്‍ക്കാര്‍ അനുവദിച്ച ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ടിക് ടോക് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു പൂര്‍ണമായും ആപ്പിന് നിരോധനം
ഏര്‍പ്പെടുത്തിയത്.

സുരക്ഷാ ഭീഷണി ആരോപിച്ച് ഇന്ത്യയിലും ടിക് ടോകിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: US President Joe Biden revokes and replaces three Executive Orders (EOs) that aimed to prohibit transactions with TikTok, WeChat, and eight other communications and financial technology software applications

We use cookies to give you the best possible experience. Learn more