വാഷിങ്ടണ്‍: ബ്രീട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ പേര് തെറ്റായി ഉച്ചരിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലാകെ ട്രോളുകളായി നിറയുന്നത്.
ബ്രീട്ടീഷ് പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ റിഷി സുനകിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് ബൈഡന്‍ ‘റഷീദ് സുനോക്’ (Rashid Sa nook) എന്ന് തെറ്റായി ഉച്ചരിച്ചത്.
‘നമുക്ക് യു.കെയില്‍ നിന്ന് പുതിയൊരു വാര്‍ത്തയുണ്ട്, റഷീദ് സുനോക്ക് പുതിയ പ്രധാന മന്ത്രിയായി ചുമതലയേറ്റിരിക്കുന്നു, ഇതൊരു സുപ്രധാന നാഴികക്കല്ലാണ്,’ ബിഡന്‍ പറഞ്ഞു.
എന്നാല്‍ യു.എസ് പ്രസിഡന്റിന്റെ ആശംസാ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ നിരവിധി ട്രോളുകളാണ് നിറഞ്ഞത്.
‘ ‘റഷീദ് സനൂക്ക്’ യു.കെ പ്രധാനമന്ത്രിയായത് പ്രധാന നാഴികക്കല്ലാണെന്ന് ബിഡന്‍ പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് അറിയാത്തതില്‍ വിഷമിക്കേണ്ടതില്ല,’
റിഷി സുനകിന്റെ ഫോട്ടോ പരമ്പരാഗത അറബ് വേഷങ്ങളില്‍ ചേര്‍ത്ത് ഫോട്ടോഷോപ്പ് ചെയ്ത് കൊണ്ടും ചില ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ട്രോളുകള്‍ വന്നിട്ടുണ്ട്.
Content Highlight: US President Joe Biden mispronounces British PM Rishi Sunak’s name; Trolls on Social media