വാഷിങ്ടണ്‍: ബ്രീട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ പേര് തെറ്റായി ഉച്ചരിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലാകെ ട്രോളുകളായി നിറയുന്നത്.
ബ്രീട്ടീഷ് പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ റിഷി സുനകിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് ബൈഡന്‍ ‘റഷീദ് സുനോക്’ (Rashid Sa nook) എന്ന് തെറ്റായി ഉച്ചരിച്ചത്.
‘നമുക്ക് യു.കെയില്‍ നിന്ന് പുതിയൊരു വാര്‍ത്തയുണ്ട്, റഷീദ് സുനോക്ക് പുതിയ പ്രധാന മന്ത്രിയായി ചുമതലയേറ്റിരിക്കുന്നു, ഇതൊരു സുപ്രധാന നാഴികക്കല്ലാണ്,’ ബിഡന്‍ പറഞ്ഞു.