| Sunday, 6th September 2020, 8:10 am

ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറെ പിരിച്ചുവിടണമെന്ന് ട്രംപ്; നടപടി ആവശ്യപ്പെട്ടത് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരെ ട്രംപ് അപമാനിച്ചെന്ന വാദം സ്ഥിരീകരിച്ചതിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഫോക്‌സ് നാഷണല്‍ സെക്യൂരിറ്റി കറസ്‌പോന്‍ഡന്റിനെ പിരിച്ചുവിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് നാവികസേനാംഗങ്ങളെ പരാജിതരെന്നും ഒന്നിനും കൊള്ളാത്തവരെന്നും ട്രംപ് വിളിച്ചെന്ന വാര്‍ത്ത വാസ്തവം തന്നെയാണെന്ന് ഉറപ്പിച്ചതാണ് ഫോക്‌സ്‌ന്യൂസിന്റെ റിപ്പോര്‍ട്ടാറായ ജെന്നിഫര്‍ ഗ്രിഫിനെതിരെ ട്രംപ് തിരിയാന്‍ കാരണമായത്.

അറ്റ്ലാന്റിക് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തിനിടെ ട്രംപ് നാവികസേനാംഗങ്ങളെ അപമാനിച്ചുക്കൊണ്ട് സംസാരിച്ച കാര്യം പറയുന്നത്.

എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നിഷേധിച്ചുക്കൊണ്ട് ട്രംപും വൈറ്റ് ഹൗസും രംഗത്തെത്തിയിരുന്നു. മോശം കലാവസ്ഥ മൂലമാണ് കൊല്ലപ്പെട്ട അമേരിക്കന്‍ നാവികസേനാംഗങ്ങളെ സംസ്‌ക്കരിച്ച ഫ്രാന്‍സിലെ സെമിത്തേരി സന്ദര്‍ശിക്കാതിരുന്നതെന്നായിരുന്നു വിശദീകരണം.

എന്നാല്‍ ഈ വാദമാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ പൊളിച്ചത്. സൈനികരെ കുറിച്ച് ട്രംപ് നടത്തിയ പ്രസ്താവന രണ്ട് മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ വെളുപ്പെടുത്തിയെന്ന് ജെന്നിഫര്‍ പറഞ്ഞിരുന്നു.

യുദ്ധത്തില്‍ മരിച്ച സെനികരെ ആദരിക്കാന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിരുന്നതായി ഉദ്യോഗസ്ഥര്‍ തന്നോട് സ്ഥിരീകരിച്ചതായാണ് ജെനിഫര്‍ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് ജെന്നിഫര്‍ ഗ്രിഫിനെതിരെ ട്രംപ് രംഗത്തെത്തിയത്.

ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്ന ജെന്നഫറിനെ ഫോക്‌സില്‍ നിന്ന് പുറത്താക്കണമെന്നാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അറ്റ്ലാന്റിക് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സീനിയര്‍ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തിനിടെ ട്രംപ് നാവികസേനാംഗങ്ങളെ അപമാനിച്ചുക്കൊണ്ട് സംസാരിച്ച കാര്യം പറയുന്നത്.

ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ നാവികസേനാംഗങ്ങളെ സംസ്‌ക്കരിച്ച ഫ്രാന്‍സിലെ സെമിത്തേരി സന്ദര്‍ശിക്കുന്നതുമായി സംബന്ധിച്ച് 2018ല്‍ നടന്ന ചര്‍ച്ചയിലാണ് ട്രംപ് ഇത്തരത്തില്‍ സംസാരിച്ചതെന്ന് മാഗസിനില്‍ പറയുന്നു.

1918ല്‍ 1800ഓളം യു.എസ് നാവികസേനാംഗങ്ങളാണ് ഒന്നാം ലോകമഹായുദ്ധ സമയത്ത് നടന്ന ബലേവു വുഡ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ജര്‍മന്‍ സൈന്യത്തെ പാരിസിലേക്ക് കടക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.

ട്രംപിന് ഈ യുദ്ധത്തെക്കുറിച്ചോ, എന്തുകൊണ്ടാണ് അമേരിക്ക സഖ്യരാഷ്ട്രങ്ങളെ സഹായിക്കാനായി എത്തിയെന്നതിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നുവെന്നും അറ്റ്ലാന്റിക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തന്റെ ഒപ്പമുണ്ടായിരുന്നവരോട് ആരായിരുന്നു ഈ യുദ്ധത്തിലെ നല്ല ആള്‍ക്കാര്‍ എന്ന് ട്രംപ് ചോദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

trump against fox news reporter on asks to fire the reporter

We use cookies to give you the best possible experience. Learn more