വാഷിങ്ടണ്‍: ഹമാസും റഷ്യയും അയല്‍ രാജ്യങ്ങളുടെ ജനാധിപത്യത്തെ തകര്‍ക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രഈലിനും ഉക്രൈനും യുദ്ധം നേരിടാന്‍ അമേരിക്ക ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഹമാസും റഷ്യയും വ്യത്യസ്ത ഭീഷണികളെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷേ അവര്‍ പൊതുവായി അയല്‍ രാജ്യത്തിന്റെ ജനാധിപത്യം തകര്‍ക്കുന്നു.ബൈഡന്‍ ഓവലിലെ പ്രസംഗത്തില്‍ പറഞ്ഞു.
‘ഒരു മഹത്തായ രാഷ്ട്രമെന്ന നിലയില്‍ നമുക്ക് പക്ഷപാതപരവും വിദ്വേഷം നിറഞ്ഞതുമായ രാഷ്ട്രീയത്തെ അനുവദിക്കാനാകില്ല. ഹമാസിനെപോലുള്ള ഭീകരരെയോ പുടിനെ പോലുള്ള സ്വേഛാധിപതികളെയോ വിജയിക്കാന്‍ അനുവദിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രൈനിനും ഇസ്രഈലിനും ധനസഹായം അനുവദിക്കാന്‍ യു.എസ് കോണ്‍ഗ്രസിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ഇത് അമേരിക്കയുടെ ഭാവിയിലേക്ക് സുരക്ഷയ്ക്ക് കൂടിയുള്ള നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.
ഹമാസുമായുള്ള യുദ്ധത്തിനിടയില്‍ രോഷത്താല്‍ അന്ധരാകരുതെന്ന് ഇസ്രഈലിന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. രോഷകുലരാകുമ്പോള്‍ രാജ്യം തെറ്റ് വരുത്തെുമെന്നും മുമ്പ് 9/11 ആക്രമണത്തില്‍ അമേരിക്കയ്ക്കും തെറ്റ് സംഭവിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രഈലിന് 10 ഡോളറും ഉക്രൈന് 60 ഡോളറും അടിയന്തര സഹായമായി നല്‍കാനാണ് പദ്ധതിയെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പൊര്‍ട്ട് ചെയ്തു.
പ്രസംഗത്തിന് മുന്‍പായി ബൈഡന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സിക്കിയുമായി സംസാരിച്ചു.
content highlight : US President compare Hamas to Vladimar Putin