വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്.
നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് (ഏര്‍ളി വോട്ടിംഗ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്.
‘ട്രംപ് എന്ന് പേരുള്ള ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി’,എന്നായിരുന്നു ട്രംപ് പിന്നീട് പ്രതികരിച്ചത്. വളരെ സുരക്ഷിതവും കര്‍ശനവുമായ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ്.
കാലാവസ്ഥ വ്യതിയാനം, ആഗോള ആരോഗ്യം, ഭീകരവാദം, ആണവ വ്യാപനം തുടങ്ങിയ രാജ്യാന്തര വിഷയങ്ങളില്‍ അമേരിക്ക എപ്പോഴും ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് ബൈഡന്‍ ശനിയാഴ്ച പറഞ്ഞിരുന്നു.
ഡൊണള്‍ഡ് ട്രംപിന്റെ കോവിഡ് പ്രതിരോധത്തെയും ജോ ബൈഡന്‍ വിമര്‍ശിച്ചു. വോട്ടെടുപ്പിനു മുന്‍പുള്ള അവസാനത്തെ സ്ഥാനാര്‍ഥി മുഖാമുഖം ബെല്‍മണ്ട് യൂണിവേഴ്സിറ്റിയില്‍ വെള്ളിയാഴ്ച നടന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക