വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക. 24 മണിക്കൂറില്‍ 15000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ നിലവില്‍ 85377 രോഗികളാണുള്ളത്. 1295 പേരാണ് രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധയില്‍ ചികിത്സയിലുള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലോകത്താകെ 531806 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24073 പേരാണ് മരിച്ചത്.
ചൈനയില്‍ 81340 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3292 പേര്‍ മരിച്ചു. ഇറ്റലിയില്‍ 80589 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8215 പേര്‍ മരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അതിവേഗമാണ് രോഗം വ്യാപിക്കുന്നതെന്നു വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി.
WATCH THIS VIDEO: