[]ന്യൂയോര്‍ക്ക് : യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം റാഫോല്‍ നദാല്‍ കരസ്ഥമാക്കി. ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ നാലു സെറ്റ് നീണ്ട ഫൈനലിലാണ് ലോക ഒന്നാംനമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ ലോക രണ്ടാംനമ്പര്‍ താരം നദാല്‍ പരാജയപ്പെടുത്തിയത്. []
സ്‌കോര്‍: 6-2, 3-6, 6-4, 6-1. നദാലിന്റെ രണ്ടാമത്തെ യു.എസ് ഓപ്പണ്‍ കിരീടവും 13ാമത് ഗ്രാന്‍ഡ് സഌം കിരിടവുമാണിത്.
ഈ വിജയം അപ്രതീക്ഷിതമായിരുന്നുവെന്നാണ് നദാല്‍ പ്രതികരിച്ചത്. നൊവാക്കിനൊപ്പം കളിക്കുന്നത് പ്രത്യേകത തന്നെയാണ്. എന്റെ മികച്ച കളി പുറത്തെത്തിക്കുന്നതില്‍ മറ്റാരും നൊവാക്കിന്റെ തലത്തിലുണ്ടാവാറില്ല – യുഎസ് ഓപ്പണ്‍ കിരീടം ഏറ്റുവാങ്ങിയ ശേഷം നദാല്‍ പ്രതികരിച്ചു.
കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയക്കുശേഷം ഏഴുമാസത്തോളം വിശ്രമത്തിലായിരുന്ന നദാലിന് കഴിഞ്ഞ യു.എസ് ഓപ്പണ്‍ നഷ്ടമായിരുന്നു.
2010 ല്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് നദാല്‍ യുഎസ് ഓപ്പണ്‍ ജയിച്ചത്. എന്നാല്‍ 2011 ല്‍ ഇരുവരും ഏറ്റുമുട്ടിയ ഫൈനലില്‍ നദാലിനായിരുന്നു പരാജയം.
ഹാര്‍ഡ് കോര്‍ട്ടില്‍ ഈ വര്‍ഷം 22-0 എന്ന റെക്കോര്‍ഡ് നേട്ടത്തിലാണ് നദാല്‍. കഴിഞ്ഞവര്‍ഷം കാല്‍മുട്ടിനേറ്റ പരുക്കുമൂലം നദാലിനു യുഎസ് ഓപ്പണ്‍ കളിക്കാനായിരുന്നില്ല.
സീസണില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിനൊപ്പം രണ്ടാം ഗ്രാന്‍സ്ലാം കിരീടം കൂട്ടിച്ചേര്‍ത്ത നദാല്‍ സ്വന്തം ഗ്രാന്‍സ്ലാം കിരീടനേട്ടം 13 ആയി ഉയര്‍ത്തി.
ഇതോടെ ഓസ്‌ട്രേലിയന്‍ താരം റോയ് എമഴ്‌സനെ പിന്തള്ളി എക്കാലത്തെയും ഗ്രാന്‍സ്ലാം വിജയിപ്പട്ടികയില്‍ മൂന്നാമതെത്താനും നദാലിനായി.