| Friday, 5th January 2024, 9:46 pm

ഹമാസിന്റെ സാമ്പത്തിക വിവരങ്ങൾ അറിയിക്കുന്നവർക്ക് 10 മില്യൺ ഡോളർ പ്രഖ്യാപിച്ച് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഹമാസിന് ധനസഹായം നൽകുന്നവരെ കുറിച്ചോ അവരുടെ സാമ്പത്തിക സംവിധാനത്തെ തടസപ്പെടുത്തുന്ന വിവരങ്ങളോ നൽകുന്നവർക്ക് പത്ത് മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യു.എസ്.

നാല് ഘട്ടങ്ങളിലായി ഹമാസിന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് പിന്നാലെയാണ് യു.എസിന്റെ പുതിയ നീക്കം.

അബ്ദുൽ ബാസിത് ഹംസ എൽ ഹസൻ ഖൈർ, ആമിർ കമാൽ ഷരീഫ് അൽഷവ, അഹ്മദ് സദു ജഹ്‌ലബ്, വാലിദ് മുഹമ്മദ്‌ മുസ്തഫ ജദല്ല, മുഹമ്മദ്‌ അഹ്മദ് അബ്‌ദ് അൽ ദയീം നസ്രല്ല എന്നിവരെക്കുറിച്ച് വിവരം നൽകുന്നതിനാണ് തുക പ്രഖ്യാപിച്ചത്.

സുഡാനിൽ നിന്നുള്ള ഹംസ ഹമാസിന്റെ നിക്ഷേപമുള്ള നിരവധി കമ്പനികൾ കൈകാര്യം ചെയ്യുന്നതായും 20 മില്യൺ കൈമാറിയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആരോപിച്ചു.

ഹംസക്ക് സുഡാൻ പ്രസിഡന്റ്‌ ഒമർ ബാഷിറുമായി ബന്ധമുണ്ടെന്നാണ് യു.എസിന്റെ ആരോപണം.

ആമിർ കമാൽ ഷരീഫ് അൽഷവ, അഹ്മദ് സദു ജഹ്‌ലബ്, വാലിദ് മുഹമ്മദ്‌ മുസ്തഫ ജദല്ല എന്നിവർ ഹമാസിന്റെ തുർക്കിയിലെ നിക്ഷേപ നെറ്റ്‌വർക്കിന്റെ ഭാഗമാണെന്നും നസ്രല്ലക്ക് ഇറാനുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം.

ഹമാസിന്റെ സൈനിക വിഭാഗത്തിന് ഉൾപ്പെടെ നസ്രല്ല പത്ത് മില്യൺ ഡോളർ കൈമാറിയെന്ന് യു.എസ് ഏജൻസി പറയുന്നു.

CONTENT HIGHLIGHT: US offers $10 million for Hamas financial information

We use cookies to give you the best possible experience. Learn more