വാഷിങ്ടണ്‍: അമേരിക്കയിലെ പബ്ലിഷിംഗ് കമ്പനിയായ മക്ക്‌ലാച്ചിയുടെ ഫ്‌ളോറിഡയിലെ ന്യൂസ് റൂമുകള്‍ക്ക് നേതൃത്വം നല്‍കാന്‍ മാധ്യമ പ്രവര്‍ത്തക മോണിക്ക ആര്‍. റിച്ചാര്‍ഡ്‌സണെ നിയമിക്കും.
ഇതോടെ മിയാമി ഹെറാള്‍ഡ് പത്രത്തിന്റെ 117 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ കറുത്തവര്‍ഗക്കാരിയായ എക്‌സിക്യൂട്ടിവ് എഡിറ്ററാകും മോണിക്ക ആര്‍. റിച്ചാര്‍ഡ്‌സണ്‍.
നിലവില്‍ അറ്റ്‌ലാന്റ ജേണല്‍-കോണ്‍സ്റ്റിറ്റിയൂഷന്റെ സീനിയര്‍ മാനേജിംഗ് എഡിറ്ററായ മോണിക്ക ജനുവരി ഒന്നിന് മിയാമി ഹെറാള്‍ഡിന്റെ ഭാഗമാകും.
മെട്രോ റിപ്പോര്‍ട്ടിങ്ങിലും ഡിജിറ്റല്‍ വാര്‍ത്തകളിലും ഒരുപോലെ വൈദഗ്ധ്യമുള്ള മാധ്യമപ്രവര്‍ത്തകയാണ് മോണിക്ക ആര്‍ റിച്ചാര്‍ഡ്‌സണിന്.
മോണിക്കയെ മിയാമിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മക്‌ലാച്ചിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ഓഫ് ന്യൂസ് ക്രിസ്റ്റിന്‍ റോബര്‍ട്ട്‌സ് പറഞ്ഞു.
അമ്പതുകാരിയായ മോണിക്ക കമ്പനിയുടെ പ്രേക്ഷകരെയും ഡിജിറ്റല്‍ സബ്സ്‌ക്രിപ്ഷനുകളെയും വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും
സ്പാനിഷ് ഭാഷാ പതിപ്പായ എല്‍ ന്യൂവോ ഹെറാള്‍ഡിന്റെയും ബ്രാഡെന്‍ടണ്‍ ഹെറാള്‍ഡിന്റെയും മേല്‍നോട്ടം വഹിക്കുകയും മക്ക്‌ലാച്ചിയുടെ ഫ്‌ളോറിഡ റീജിയണല്‍ എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ജേണലിസത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ഒരു ന്യൂസ് റൂമില്‍ ജോലി ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടയാണെന്ന് മോണിക്ക പറഞ്ഞു.
മധ്യമപ്രവര്‍ത്തനത്തിനോട് തനിക്ക് വലിയ അഭിനിവേശമുണ്ടെന്നും ആ അഭിനിവേശം മിയോമിയില്‍ കണ്ടില്ലായിരുന്നെങ്കില്‍ അവിടേക്ക് വരില്ലായിരുന്നുവെന്നും മോണിക്ക പറഞ്ഞു.
30 വര്‍ഷത്തെ കരിയറില്‍, ഷാര്‍ലറ്റ്സ്വില്ലെ ഒബ്സര്‍വര്‍, ഫ്‌ളോറിഡ ടൈംസ്-യൂണിയന്‍, ലെക്സിംഗ്ടണ്‍ ഹെറാള്‍ഡ്-ലീ എന്നിവിടങ്ങളില്‍ മിയാമി ജോലി ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: US newspaper Miami Herald hires its first Black executive editor