| Friday, 9th April 2021, 5:12 pm

ലക്ഷദ്വീപ് കടലില്‍ ഇന്ത്യയുടെ അനുവാദമില്ലാതെ അമേരിക്കന്‍ യുദ്ധക്കപ്പല്‍; സ്വതന്ത്ര കപ്പല്‍ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലക്ഷദ്വീപ് കടലില്‍ ഇന്ത്യന്‍ അനുവാദമില്ലാതെ അമേരിക്കന്‍ യുദ്ധക്കപ്പല്‍. ലക്ഷദ്വീപ് തീരത്തിന് 130 നോട്ടിക്കല്‍ മൈല്‍ (224 കിലോമീറ്റര്‍) പരിധിയിലാണ് കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലാണ് അമേരിക്കയുടെ കപ്പല്‍ വിന്യാസം. ഇന്ത്യയുടെ കടല്‍ സുരക്ഷാ നയത്തിനു വിരുദ്ധമാണ് യു.എസ് നടപടി.

യു.എസ്.എസ് ജോണ്‍ പോള്‍ ജോണ്‍സ് എന്ന പേരിലുള്ള കപ്പലാണ് ഇന്ത്യന്‍ പരിധിക്കുള്ളില്‍ കയറിയതെന്ന് അമേരിക്കന്‍ നാവികസേന പ്രസ്താവനയില്‍ അറിയിച്ചു. സ്വതന്ത്ര കപ്പല്‍ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം അമേരിക്കന്‍ നടപടിയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് മുന്‍പും അമേരിക്കന്‍ നാവികസേന ഇന്ത്യന്‍ അധീനതയിലുള്ള സമുദ്രതീരങ്ങളില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവന പുറപ്പെടുവിക്കുന്നത് ആദ്യമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US Navy Sends Warship Close to Lakshadweep Without India’s Consent

Latest Stories

We use cookies to give you the best possible experience. Learn more