നമ്മുടെ ആളുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളോട് ശക്തമായി പ്രതികരിക്കുവാൻ നമ്മുടെ പ്രസിഡന്റ് ദൃഢനിശ്ചയം എടുത്തിട്ടുണ്ട് എന്ന് മാത്രം ഞാൻ പറയുന്നു. മിഡിൽ ഈസ്റ്റിൽ ഒരു വലിയ യുദ്ധം നടത്താനല്ല പ്രസിഡന്റ് ഉദ്ദേശിക്കുന്നത്,’ സള്ളിവൻ പറഞ്ഞു.
ചോദ്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ സള്ളിവൻ തയ്യാറായില്ല.
സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തിയിരുന്നു. ജോർദാനിലെ തങ്ങളുടെ താവളത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതിന് മറുപടിയാണ് ആക്രമണമെന്നാണ് യു.എസ് വാദം.
അടുത്ത ദിവസം യെമനിലെ ഹൂത്തി കേന്ദ്രങ്ങളിലും യു.എസും ബ്രിട്ടനും ചേർന്ന് ആക്രമണം നടത്തിയിരുന്നു.
മിഡിൽ ഈസ്റ്റിലെ യുദ്ധം വ്യാപിപ്പിക്കുവാൻ ആഗ്രഹിക്കുന്നില്ലെന്ന യു.എസിന്റെയും യു.കെയുടെയും വാദങ്ങൾക്ക് വിരുദ്ധമാണ് അവർ നടത്തിയ ആക്രമണങ്ങളെന്ന് ഇറാൻ കുറ്റപ്പെടുത്തി.
CONTENT HIGHLIGHT: US national security adviser refuses to rule out attacks on Iran