യു.എസ് സേനയില്‍ ഇനി വനിതാ പട്ടാളം
World
യു.എസ് സേനയില്‍ ഇനി വനിതാ പട്ടാളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th January 2013, 12:05 pm

യു.എസ്: യു.എസ് സേനയില്‍ ഇനിമുതല്‍ വനിതാ പ്രാതിനിധ്യം. യു.എസ്. പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയാണ് വനിതാ സൈനികരെ ഉള്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്.[]

സൈന്യത്തിന്റെ  മുന്‍നിരയിലേക്ക് വനിതകളെ ഉള്‍പ്പെടുത്തുന്ന കാര്യം ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 2016 വരെയുള്ള സേനയിലേക്കാണ് സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സേനയുടെ പുതിയ നീക്കത്തെ യു.എസ് ആര്‍മ്ഡ് സര്‍വീസ് സെനറ്റ് മേധാവി കാള്‍ ലെവിന്‍ സ്വാഗതം ചെയ്തു. 21 ാം നൂറ്റാണ്ടിലെ സേനയെന്നാണ് കാള്‍ ലെവിന്‍ പുതിയ തീരുമാനത്തെ വിശേഷിപ്പിച്ചത്.

വനിതകളെ സേനയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം സ്ത്രീകള്‍ക്കുള്ള അംഗീകാരമാണെന്നും ഇത് ചരിത്രപരമായ തീരുമാനമാണെന്നും യു.എസ് സെനറ്റര്‍ പാറ്റി മുറേ അറിയിച്ചു.

1994 ലാണ് യു.എസ് സേനയില്‍  നിന്നും സ്ത്രീകളെ ഒഴിവാക്കുന്നത്. ഒരു വര്‍ഷം മുമ്പ് പാസാക്കിയ പോളിസിയുടെ ഭാഗമായാണ് വീണ്ടും സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ 3000 വനിതാ പട്ടാളക്കാര്‍ സേനയില്‍ ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം പാസാക്കിയ നിയമമനുസരിച്ച് 14000 ജോലികള്‍ സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കാലാള്‍പ്പടയിലും സ്‌പെഷ്യല്‍ ഓപ്പറേഷനിലും സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നില്ല.