| Friday, 24th January 2014, 2:57 pm

അമേരിക്കന്‍ സൈനികര്‍ക്കിനി തലപ്പാവും താടിയുമാകാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] വാഷിങ്ടണ്‍:  അമേരിക്കന്‍ സൈനികസംഘത്തിന്റെ യൂണിഫോം നിയമങ്ങളില്‍ അമേരിക്കന്‍ ഇളവ് വരുത്തി.

മതാചാരപ്രകാരമുള്ള വേഷവിധാനങ്ങള്‍ ധരിക്കാന്‍ അനുവദിച്ച് നിയമങ്ങളില്‍ ഇളവുകള്‍ വരുത്തിയെന്നാണ് സൈനികവൃത്തം അറിയിച്ചത്.

തലപ്പാവ്, തൊപ്പി, താടി തുടങ്ങിയ മതാചാര പ്രകാരമുള്ള വേഷവിധാനങ്ങള്‍ക്ക് സൈനികര്‍ക്കുള്ള വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഖ് നേതാക്കള്‍ ഡിഫന്‍സ് സെക്രട്ടറി ചക്ക് ഹാഗലിന് കത്ത് നല്‍കിയിരുന്നു.

മത വിശ്വാസങ്ങള്‍ക്കൊപ്പം സൈനിക ദൗത്യങ്ങള്‍ക്ക് ഭംഗം വരുത്താത്ത രീതിയിലുമായിരിക്കും മതാചാര പ്രകാരമുള്ള വേഷവിധാനങ്ങള്‍.

തലപ്പാവും താടിയും സൈനികര്‍ക്ക് ഹെല്‍മറ്റും മാസ്‌കും ധരിക്കുന്നതില്‍ തടസം സൃഷ്ടിക്കില്ലെന്നാണ് കത്തില്‍ പറയുന്നത്.

സൈനിക സംഘത്തെ ബാധിക്കാത്ത തരത്തിലുള്ള മതവിശ്വാസങ്ങളെ അംഗീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
മത വിശ്വാസങ്ങളെ അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും ഒരു സൈനികന് തലപ്പാവ് ധരിക്കണമെങ്കില്‍ സൈനിക തലവന്റെ അനുവാദം വേണമായിരുന്നു.

ദശകങ്ങളായുള്ള അമേരിക്കന്‍ സൈനിക ചിട്ടകളും തലപ്പാവിന് മുകളില്‍ ഹെല്‍മറ്റ് ധരിക്കുമ്പോഴുണ്ടാക്കുന്ന ബുദ്ധിമുട്ടുകളുമൊക്കെയാണ് പുതിയ യൂണിഫോം നിര്‍ദേശിക്കുന്നതിന് സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍.

We use cookies to give you the best possible experience. Learn more