| Wednesday, 7th November 2018, 10:37 am

ജനപ്രതിനിധി സഭയില്‍ ട്രംപിന് തിരിച്ചടി; ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി. എട്ടുവര്‍ഷത്തിന് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചു. അതേസമയം സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തി.

നിലവില്‍ ജനപ്രതിനിധി സഭയില്‍ 187 സീറ്റുകളില്‍ ഡെമോക്രാറ്റും 171 ഇടത്ത് റിപ്പബ്ലിക്‌സും മുന്നിട്ട് നില്‍ക്കുന്നു. സെനറ്റില്‍ 43 ഇടങ്ങളില്‍ ഡെമോക്രാറ്റുകള്‍ മുന്നേറുമ്പോള്‍ 51 ഇടങ്ങളിലാണ് റിപ്പബ്ലിക്‌സിന്റെ മുന്നേറ്റം.

ALSO READ: യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം യുവതികളായി പലസ്തീനി, സൊമാലി കുടിയേറ്റക്കാര്‍

435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്കാകുമെന്നാണ് ഒടുവിലത്തെവിവരം. വിര്‍ജീനിയ, ഫ്‌ളോറിഡ, പെന്‍സില്‍വാനിയ, കൊളറോഡ തുടങ്ങിയ സ്ഥലങ്ങളില്‍ ഡെമോക്രാറ്റുകള്‍ മുന്നേറി. സെനറ്റില്‍ ഇന്ത്യാന, നോര്‍ത്ത് ഡക്കോട്ട തുടങ്ങിയ സീറ്റുകള്‍ ഡെമോക്രാറ്റില്‍ നിന്ന് റിപ്പബ്ലിക്കന്‍സ് പിടിച്ചെടുത്തു.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വൈകീട്ട് നടത്താനിരുന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ട്രംപ് പിന്‍മാറിയതായും റിപ്പോര്‍ട്ടുണ്ട്.

We use cookies to give you the best possible experience. Learn more