| Thursday, 13th December 2018, 1:55 pm

സൗദിയുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളിലും അടുത്ത കൊല്ലം വാദം കേള്‍ക്കുമെന്ന് യു.എസ്. പ്രതിനിധിസഭ;തീരുമാനം സി.ഐ.എ മേധാവിയുമായുള്ള രഹസ്യ ചര്‍ച്ചയ്ക്ക് ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ്. പ്രതിനിധി സഭയില്‍ സൗദി അറേബ്യയുമായി ബന്ധപ്പെട്ട വിഷയത്തിലെ വാദം കേള്‍ക്കല്‍ അടുത്തകൊല്ലമുണ്ടാകും. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണം, യമന്‍ യുദ്ധത്തില്‍ സൗദിയുടെ ഇടപെടല്‍, തുടങ്ങിയ വിഷയത്തില്‍ വാദം കേള്‍ക്കുമെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രതിനിധി അറിയിച്ചു.

“”സൗദി അറേബ്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ്. പക്ഷെ നിലവില്‍ ചര്‍ച്ചയാകുന്ന കാര്യങ്ങളെ തള്ളികളയാനാകില്ല. അതുകൊണ്ട തന്നെ യു.എസ് ഈ വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടത്തുന്നതായിരിക്കും. നിലവില്‍ നടക്കുന്ന പ്രശന്ങ്ങളില്‍ നിന്ന് നേതാക്കന്‍മാര്‍ക്ക് ഒഴിയാനാകില്ലടട. ഡെമോക്രാറ്റിക് പ്രതിനിധി ഏലിയറ്റ് ഏങ്കല്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ഐ.എ. മേധാവി ജിന ഹസ്പല്‍ പ്രതിനിധി സഭയിലെ സുപ്രധാന അംഗങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് ഏങ്കല്‍ നിലപാട് വ്യക്തമാക്കിയത്.

കൊലപാതകത്തില്‍ സൗദി കിരീടവകാശി സല്‍മാന്‍ രാജകുമാരന്റെ പങ്ക് സി.ഐ.എ. നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിനിധസഭയിലെ അംഗങ്ങളുമായി സി.ഐ.എ. മേധാവി നടത്തിയ രഹസ്യ ചര്‍ച്ചയ്ക്ക് ശേഷമാണ് സുപ്രധാനം തീരുമാനം വരുന്നത്. ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഹെസ്പല്‍ ട്വിറ്ററില്‍ പങ്ക് വെച്ചിരുന്നു.

We use cookies to give you the best possible experience. Learn more