| Thursday, 9th January 2014, 12:14 pm

ദേവയാനി ഖൊബ്രഗഡെയുടെ അപേക്ഷ യു.എസ് കോടതി നിരസിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയുടെ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ദേവയാനി നല്‍കിയ അപേക്ഷ തള്ളി. ജനുവരി 13 നാണ് വാദം കേള്‍ക്കല്‍.

സമയം നീട്ടിയതുകൊണ്ട് കേസില്‍ ദേവയാനിക്ക് രക്ഷപ്പെടാനാവില്ലെന്ന് യു.എസ് കോടതി ജഡ്ജി സാറ നെറ്റ്‌ബേണ്‍ പറഞ്ഞു.

പ്രതിയുടെ അറസ്റ്റിനു ശേഷം 30 ദിവസത്തിനുള്ളില്‍ പ്രതിയുടെ കുറ്റാരോപണത്തിനുള്ള നടപടികളെടുക്കണമെന്നും അവര്‍ പറഞ്ഞു.

കാലാവധി നീട്ടിയതു കൊണ്ട് കേസ് ചാര്‍ജ് ചെയ്യുന്നതില്‍ ഭഒരു മാറ്റവും ഉണ്ടാവില്ല.

പ്രതി ആദ്യ വാദം കേള്‍ക്കലിനുള്ള സമയപരിധി 30 ദിവസത്തേക്ക് നീട്ടണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

വാദം കേള്‍ക്കലിനുള്ള ദിവസം നീട്ടുന്നതു കൊണ്ട് പ്രതിയ്ക്ക് പ്രത്യേകിച്ചൊരു ആശ്വാസവും ലഭിക്കില്ല. അതിനാല്‍ അപേക്ഷ നിരസിക്കുന്നുവെന്നാണ് സാറ നെറ്റ്‌ബേണ്‍ പറയുന്നത്.

1999 ബാച്ച് ഐ.എഫ്.എസ് ഓഫിസറായിരുന്ന ദേവയാനിയെ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വിസ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് അറസ്റ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more